HOME
DETAILS

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

  
ഷഫീഖ് മുണ്ടക്കൈ
December 07 2024 | 03:12 AM

Mundakai Churalmala Distribution of food kits to disaster victims has also stopped

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകിയിരുന്ന ഭക്ഷ്യക്കിറ്റ് വിതരണം നിലച്ചു. ഒരു മാസത്തോളമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി കഴിയുന്നവരിൽ ഒരാൾക്കും ഭക്ഷ്യക്കിറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ നവംബർ ആറിന് മേപ്പാടി ഗ്രാമപഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലാതെ വിതരണം വേണ്ടെന്ന നിർദേശമുണ്ടായിരുന്നു.

ഇതിന് പുറമേ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് കൂടിയായതോടെ വിതരണം പൂർണമായും നിലച്ചു. വിവാദങ്ങൾക്ക് പിന്നാലെ മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി കലാവധി കഴിഞ്ഞതും കൃത്യമായ തിയതി ഇല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാറ്റിവച്ചിരുന്നു. ഇവിടെ തന്നെ സൂക്ഷിച്ചിരുന്ന ഉപയോഗയോഗ്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുന്നതിന് രണ്ടുദിവസം മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു.

എന്നാൽ പരിശോധന സർട്ടിഫിക്കറ്റില്ലാതെ ജില്ലാ ഭരണകൂടം കൈമാറിയ ഭക്ഷ്യക്കിറ്റുകൾ പിന്നീട് പഞ്ചായത്ത് വിതരണം ചെയ്തിട്ടില്ല. ജില്ലാ ഭരണകൂടം കൽപ്പറ്റ ജില്ലാ സംഭര കേന്ദ്രത്തിൽ ദുരന്തബാധിതർക്കായി സംഭരിച്ച വസ്തുക്കളും കെട്ടിക്കിടക്കുകയാണ്. ഇതിനിടയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന ദുരന്തബാധിതരുടെ വിവരം നൽകണമെന്ന നിർദേശം നൽകുകയല്ലാതെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്നത് സംബന്ധിച്ച് തുടർനടപടികൾ ഉണ്ടായിട്ടില്ല. 

ഇതോടെ ദുരന്തബാധിതർക്ക് നൽകാനായി സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള വിവിധ സംഘടനകളും വ്യക്തികളും നൽകിയ ഭക്ഷ്യവസ്തുക്കൾ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്. ഉപയോഗ യോഗ്യമായത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച് ദുരന്തബാധിതർക്ക് വിതരണം ചെയ്യണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് ശിവ്‌സേന ഉദ്ധവ് വിഭാഗം

National
  •  3 days ago
No Image

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവം; സൂചന നല്‍കി സിഐഎ മേധാവി

International
  •  3 days ago
No Image

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41 ലക്ഷം തട്ടി; പ്രതികള്‍ പിടിയില്‍

Kerala
  •  3 days ago
No Image

ബസിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ തര്‍ക്കം; അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

National
  •  3 days ago
No Image

മെസ്സിയെത്തും ! ഒക്ടോബര്‍ 25ന് താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി

Kerala
  •  3 days ago
No Image

പത്തനംതിട്ട പീഡനം: പ്ലസ് ടു വിദ്യാര്‍ഥി ഉള്‍പ്പടെ ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

സിഎംആര്‍എല്‍ മാസപ്പടി: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Kerala
  •  3 days ago
No Image

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു; മുന്‍ഭാഗം കത്തിനശിച്ചു, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

Kerala
  •  3 days ago