HOME
DETAILS

ബാഷ്പീകരണം: ഇടുക്കി ഡാമില്‍നിന്ന് ഇന്നലെ നഷ്ടമായത് 161.2 കോടി ലിറ്റര്‍ വെള്ളം

  
backup
February 28 2018 | 19:02 PM

%e0%b4%ac%e0%b4%be%e0%b4%b7%e0%b5%8d%e0%b4%aa%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf-2

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുടെ ഇടുക്കി അണക്കെട്ടില്‍നിന്ന് ബാഷ്പീകരണം മൂലം ഇന്നലെ നഷ്ടമായത് 161.2 കോടി ലിറ്റര്‍ വെള്ളം. വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിലടക്കം കുടിവെള്ളം എത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി പ്രതിദിനം അണക്കെട്ടില്‍നിന്ന് എടുക്കുന്നത് ഒരു കോടി ലിറ്റര്‍ വെള്ളമാണെന്ന് അറിയുമ്പോഴാണ് ബാഷ്പീകരണ നഷ്ടത്തിന്റെ തീവ്രത വ്യക്തമാകുന്നത്. 2.38 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണ് ഇന്നലെ നഷ്ടമായത്. പുറമെനിന്ന് വൈദ്യുതി വാങ്ങുന്ന വിലയുമായി താരതമ്യപ്പെടുത്തിയാല്‍ 9.73 ലക്ഷം രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്. ഇടുക്കി പദ്ധതിയില്‍ ഒരു യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 675 ലിറ്റര്‍ വെള്ളം ആവശ്യമാണെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ചൂട് കൂടിവരുന്നതിനാല്‍ അണക്കെട്ടിലെ ബാഷ്പീകരണത്തിന്റെ തോത് വരുംദിവസങ്ങളില്‍ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. അണക്കെട്ട് മേഖലയിലെ താപനില ഇന്നലെ 37 ഡിഗ്രി വരെ ഉയര്‍ന്നു.


ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2358.3 അടിയാണ്. ഇത് സംഭരണശേഷിയുടെ 53 ശതമാനമാണ്. 40 സ്‌ക്വയര്‍ കിലോമീറ്ററിലാണ് ഇപ്പോള്‍ വെള്ളം വ്യാപിച്ചുകിടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 32 ശതമാനം വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. ഇപ്പോള്‍ ജലവ്യാപ്തി കൂടുതലായതിനാലാണ് ബാഷ്പീകരണം കൂടുന്നത്. അണക്കെട്ട് പരമാവധി സംഭരണശേഷിയില്‍ എത്തുമ്പോള്‍ 65 സ്‌ക്വയര്‍ കിലോമീറ്ററില്‍ വെള്ളം വ്യാപിച്ചുകിടക്കും. അന്തരീക്ഷ ഈര്‍പ്പം കുറയുകയും ചൂട് കൂടുകയും ചെയ്തതാണ് ബാഷ്പീകരണം ഉയരാന്‍ കാരണമെന്നാണ് കെ.എസ്.ഇ.ബി റിസര്‍ച്ച് വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇത്രയും വലിയ റിസര്‍വോയറില്‍ ബാഷ്പീകരണ നഷ്ടം കുറയ്ക്കാന്‍ സംവിധാനങ്ങളില്ലെന്ന് റിസര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അലോഷി പോള്‍ സുപ്രഭാതത്തോട് പറഞ്ഞു.


ഇതിനിടെ വൈദ്യുതി ഉപഭോഗം കൂടിവരുന്നതിനാല്‍ ജലവൈദ്യുതി ഉല്‍പാദനം കുത്തനെ ഉയര്‍ത്തി. 73.51 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ ഉപഭോഗം. ഇതില്‍ 22.927 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പാദനമാണ്. 50.582 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു. മൂലമറ്റം പവര്‍ ഹൗസില്‍ മാത്രം 10.267 ദശലക്ഷം യൂനിറ്റ് ഉല്‍പാദിപ്പിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  8 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  12 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  17 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  33 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  41 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  44 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago