ബ്രിട്ടനില്‍ അതിശൈത്യം; താപനില മൈനസ് പത്തിലും താഴെ
ലണ്ടന്‍: ബ്രിട്ടനില്‍ അതിശൈത്യം ജനജീവതത്തെ പ്രയാസപ്പെടുത്തി. സൈബീരിയന്‍ കാറ്റിനൊപ്പെമെത്തിയ ശൈത്യം റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങളെ സ്തംഭിപ്പിച്ചു. പകല്‍ താപ നില മൈനസ് മൂന്ന് ഡിഗ്രിയിലും താഴെയാണ്. രാത്രിയില്‍ പലയിടങ്ങളിലും മൈനസ് പത്തില്‍ താഴെയായി.
രണ്ട് ദിവസം കൂടി സമാന സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവചനം. രാജ്യം പൂര്‍ണമായും മഞ്ഞിലാണ്. വടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും അയര്‍ലന്‍ഡിലുമാണ് മഞ്ഞ് വീഴ്ച രൂക്ഷമായിരിക്കുന്നത്. രത്രി പെയ്ത മഞ്ഞ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി.
ഹിത്രുവില്‍ നിന്ന് നൂറിലേറെ വിമാനങ്ങള്‍ ഇന്നലെ രാവിലെ റിദ്ദാക്കി. നിരവധി വിമനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. യൂറോപ്പിലെ സര്‍വിസുകളാണ് തടസപ്പെട്ടവയിലേറെയും. ട്രെയിന്‍ ഗതാഗതവും മഞ്ഞ് ബാധിച്ചു. ദീര്‍ഘ ദൂര ട്രെയിനുകള്‍ പലതും റദ്ദാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."