സംസ്ഥാന വ്യാപകമായി ആന്റിപൈറസി റെയ്ഡ്
തിരുവനന്തപുരം: ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ വ്യാജസിഡികള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ 12 പേര് അറസ്റ്റിലായി.
തിരുവനന്തപുരം ചുള്ളിമാനൂര്‍ സെല്ഫിക്സ് ഷോപ്പുടമ ഷഫീക്ക്, നെല്ലിമൂട് അനന്തു വിഡിയോസ് ഷോപ്പുടമ മുരുകന്, കൊല്ലം കരുനാഗപ്പള്ളിയില്‍ മ്യൂസിക് സിറ്റി ഷോപ്പുടമ സന്തുരാജ്, ജില്ലാ ആശുപത്രിക്ക് സമീപം സൈക്കിളില്‍ കച്ചവടം നടത്തിയ സുനില്‍, പാരിപ്പള്ളി മടത്തറ റോഡ് ക്രിസ്മസ് ഇലക്ട്രോണിക്സ് ആന്‍ഡ് മൊബൈല്‍ ഷോപ്പുടമ ഷിഫാസ്, ആലപ്പുഴ മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ മൊബൈല്‍ പ്ലാനറ്റ് ഷോപ്പുടമ ഹരികുമാര്‍, കൃഷ്ണപുരം ഐസ്മാര്‍ട്ട് ഷോപ്പുടമ അന്‍ഷാദ്, ചെന്നിത്തല പുത്തളപ്പടി പ്രീതി മൊബൈല്‍സ് ഷോപ്പുടമ പ്രവീണ്‍, മലപ്പുറം ചെമ്മാട് ബസ് സ്റ്റാന്‍ഡിനടുത്ത് യൂറോ മൊബൈല്‍സ് ഷോപ്പുടമ സിദ്ദിഖ്, തിരൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം മൊബൈല്‍ ഷോപ്പുടമ ഹക്കീം, പാലക്കാട് നല്ലായ സിറ്റിയില്‍ സ്കൈ മൊബൈല്‍ ഷോപ്പുടമ ഹാരിസ്, ഒറ്റപ്പാലം മെഗാമാളിന് മുന്‍വശം കുഞ്ഞാറ്റ മൊബൈല്‍ ഷോപ്പുടമ രഘു എന്നിവരാണ് അറസ്റ്റിലായത്.
ഇവയില്‍ മിക്ക മൊബൈല്‍ കടകളും പ്രധാന സ്കൂളുകളുടെ പരിസരത്ത് സ്ഥിതി ചെയ്യുന്നവയാണ്. ഇവരില്‍നിന്നു പകര്‍പ്പാവകാശമില്ലാത്ത പുതിയ മലയാള സിനിമകളുടെ ശേഖരവും ഇവ കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളും പൊലിസ് കണ്ടെടുത്തു. ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ പൊലിസ് സൂപ്രണ്ട് ബി.കെ പ്രശാന്തന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി രാഗേഷ് കുമാര്‍, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ പി.എസ് രാകേഷ്, ഡിറ്റക്ടീവ് സബ് ഇന്‍സ്പെക്ടര്‍മാരായ രൂപേഷ് കുമാര്‍, സുരേന്ദ്രന് ആചാരി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സ്റ്റാന്‍ലി എന്നിവരെക്കൂടാതെ വിവിധ ലോക്കല്‍ പൊലിസ് സ്റ്റേഷനിലെ എസ്.എച്ച്.ഒമാരും പൊലിസുദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
ബുക്ക് പൈറസി, മ്യൂസിക് പൈറസി തുടങ്ങിയവ ചെയ്യുന്ന ലോബികളെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകള്‍ തുടരുമെന്നും എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."