HOME
DETAILS

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

  
December 06, 2024 | 11:43 AM

bank-employee-dies-in-bus-accident-in-thiruvananthapuram

തിരുവനന്തപുരം: നഗരത്തില്‍ കിഴക്കേക്കോട്ടയില്‍ ബസുകള്‍ക്കിടയില്‍ ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രൈവറ്റ് ബസിനും കെ.എസ്.ആര്‍.ടി.സി ബസിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

യുടേണ്‍ എടുത്ത കെ.എസ്.ആര്‍.ടി.സി ബസിനു മുന്നില്‍ ഉല്ലാസ് നില്‍ക്കുമ്പോള്‍ മറ്റൊരു സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസിനു മുന്നിലേക്ക് യു ടേണ്‍ എടുക്കുകയായിരുന്നു. ഇതോടെ രണ്ടു ബസുകള്‍ക്കും ഇടയില്‍പെട്ട് ഉല്ലാസ് ഞെരിഞ്ഞമര്‍ന്നു. സംഭവത്തില്‍ ഇരു ബസ് ഡ്രൈവര്‍മാരെയും തിരുവനന്തപുരം ഫോര്‍ട്ട് പൊലിസ് അറസ്റ്റ് ചെയ്തു. മരിച്ച ഉല്ലാസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൗണ്‍ഷിപ്പിലെ വീടിന് വിള്ളല്‍; നേരിട്ടെത്തി ഉരച്ചുനോക്കി മന്ത്രി രാജന്‍, താമസം തുടങ്ങിയ ശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയണമെന്ന് പ്രതികരണം

Kerala
  •  2 days ago
No Image

ചര്‍ച്ചകളില്‍ ബുധനാഴ്ചക്കകം ധാരണയിലെത്തിയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് 

International
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം:  അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഓര്‍ത്തോഡോന്റിക് വിഭാഗം ജീവനക്കാര്‍ ഒന്നടങ്കം രാജിവച്ചു

Kerala
  •  2 days ago
No Image

നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടും; യു.എസിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  2 days ago
No Image

ഫൈനലിൽ മെസ്സിയെ നേരിടണം, ആ ജേഴ്സി എനിക്ക് വേണം; ലോകകപ്പ് സ്വപ്നം പങ്കുവെച്ച് ബെൽജിയം താരം

Football
  •  2 days ago
No Image

ചൂടില്‍ ഉരുകി കേരളം; വൈദ്യുതി ഉപഭോഗം, ഇന്നലെ മാത്രം ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ് 

Kerala
  •  2 days ago
No Image

ഖത്തർ കപ്പ് 2026 മാറ്റിവെച്ചു; ടൂർണമെൻ്റ് അടുത്ത സീസണിൽ നടക്കും

Football
  •  2 days ago
No Image

യുഎസ്-ഇറാൻ നിർണ്ണായക ചർച്ചകൾക്ക് വീണ്ടും പാകിസ്താൻ വേദിയാകുന്നു; ഉറ്റുനോക്കി ലോകം

International
  •  2 days ago
No Image

കഅ്ബയുടെ കിസ്‌വ ഉയർത്തിക്കെട്ടി; ഈ വർഷത്തെ ഹജ്ജ് സീസണിന് ഔദ്യോഗിക തുടക്കം | Hajj 2026

Saudi-arabia
  •  2 days ago
No Image

യാത്ര ടിക്കറ്റ് ഇല്ലാതെ തന്നെ ചുറ്റിക്കാണാം; അബൂദബി സായിദ് വിമാനത്താവളത്തിൽ പുതിയ സൗകര്യം

uae
  •  2 days ago