HOME
DETAILS

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

  
December 06 2024 | 10:12 AM

kalkarkode-car-accident-case-against-vehicle-owner

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെ.എസ.്ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു. കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെയാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 

വാഹന ഉടമയായ ഷാമില്‍ഖാന്‍, മോട്ടോര്‍ വാഹന വകുപ്പിനോടും പൊലിസിനോടും പറഞ്ഞ മൊഴി തെറ്റാണെന്നും വാഹനം വാടകക്കെടുത്തതാണെന്ന് അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി ഗൗരീശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. വാടകയായ 1000 രൂപ ഗൗരിശങ്കര്‍ ഉടമ ഷാമില്‍ഖാന് ഗൂഗിള്‍ പേ ചെയ്ത് നല്‍കിയിട്ടുണ്ട്. ഇതെല്ലാം കോടതിയില്‍ തെളിവായി ഹാജരാക്കും.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.  ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ

International
  •  a day ago
No Image

സ്‌കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും

Kerala
  •  a day ago
No Image

റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ

Football
  •  a day ago
No Image

വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം

Kerala
  •  a day ago
No Image

കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ

Kerala
  •  a day ago
No Image

ആര്‍.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ നേതാവ് മുത്തഖി

National
  •  a day ago
No Image

ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  a day ago
No Image

അമേരിക്കയിൽ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്; നാല് മരണം, 20-ലധികം പേർക്ക് പരിക്ക്; അന്വേഷണം ഊർജിതം

crime
  •  a day ago
No Image

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ മരിച്ചു

bahrain
  •  a day ago
No Image

പരസ്യ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ കെ.എസ്.ആര്‍.ടി.സി; ഇനി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ആർക്കും പരസ്യം പിടിക്കാം; തൊഴിൽദാന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി

Kerala
  •  a day ago