HOME
DETAILS

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

  
സ്വന്തം ലേഖകന്‍
December 06 2024 | 06:12 AM

Passenger - MEMU train number change

കൊല്ലം: പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കൊവിഡ് കാലത്ത് പാസഞ്ചര്‍ - മെമു ട്രെയിനുകള്‍ റദ്ദാക്കി അണ്‍ റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകളായാണ് ഓടിച്ചിരുന്നത്. 0, 1 എന്നീ നമ്പരുകളില്‍ തുടങ്ങുന്ന രീതിയിലായിരുന്നു ഈ ട്രെയിനുകളുടെ നമ്പരുകള്‍ ക്രമീകരിച്ചിരുന്നത്. ഇത് ഒഴിവാക്കി പഴയ നമ്പരുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ഇനി പാസഞ്ചര്‍ ട്രെയിനുകളുടെ നമ്പരുകള്‍ 5ല്‍ ആയിരിക്കും ആരംഭിക്കുക. മെമു ട്രെയിനുകളുടെ നമ്പര്‍ 6ല്‍ തുടങ്ങും. അടുത്ത ജനുവരി മുതല്‍ ഇതു പ്രാബല്യത്തില്‍വരുമെന്നും റെയില്‍വേ അറിയിച്ചു.

പുതുവര്‍ഷത്തില്‍ രാജ്യത്ത് റെയില്‍വേയുടെ പുതിയ ടൈംടേബിള്‍ നിലവില്‍വരും. അതിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരവും. കൊവിഡ് കാലയളവില്‍ സര്‍വിസ് നടത്തിയ 0, 1 എന്നീ നമ്പരുകളില്‍ തുടങ്ങുന്ന പാസഞ്ചര്‍, മെമു ട്രെയിനുകളുടെ മിനിമം ടിക്കറ്റ് ചാര്‍ജ് 10 രൂപയില്‍ നിന്ന് 30 ആയി ഉയര്‍ത്തിയിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പൂജ്യത്തില്‍ ആരംഭിക്കുന്ന നമ്പരുകളുള്ള പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ മിനിമം നിരക്ക് 10 രൂപയായി കുറച്ചത്. നമ്പരുകള്‍ മാറ്റിയിരുന്നില്ല. ഒന്നില്‍ ആരംഭിക്കുന്ന പാസഞ്ചര്‍-മെമു ട്രെയിനുകളുടെ മിനിമം നിരക്ക് ഇപ്പോഴും 30 രൂപയാണ്. നമ്പരുകള്‍ മാറുമ്പോള്‍ ഇവയുടെ മിനിമം നിരക്ക് പഴയതുപോലെ 10 രൂപയാക്കി കുറയ്ക്കുമോ എന്ന കാര്യത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല.

കേരളത്തില്‍ സര്‍വിസ് നടത്തുന്ന പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ മാറുന്ന നമ്പരുകള്‍ ചുവടെ - ബ്രാക്കറ്റില്‍ ഇപ്പോഴുള്ള നമ്പര്‍ (നമ്പര്‍, ട്രെയിനിന് നിലവിലുള്ള നമ്പര്‍ എന്ന ക്രമത്തില്‍)

പാസഞ്ചര്‍ ട്രെയിനുകള്‍

1. 56005 എറണാകുളം - കോട്ടയം (06453)

2. 56006 കോട്ടയം - എറണാകുളം (06434)
3. 56101 കൊല്ലം - നാഗര്‍കോവില്‍ (06427)

4. 56103 നാഗര്‍കോവില്‍ - കൊല്ലം (06426)
5. 56301 ആലപ്പുഴ - കൊല്ലം (06771)

6. 56302 കൊല്ലം - ആലപ്പുഴ (06770)
7. 56304 തിരുവനന്തപുരം സെന്‍ട്രല്‍ - കൊല്ലം (06424)

8. 56303 കൊല്ലം - തിരുവനന്തപുരം സെന്‍ട്രല്‍ (06423)
9. 56306 കൊച്ചുവേളി - നാഗര്‍കോവില്‍ (06433)

10. 56305 നാഗര്‍കോവില്‍ - കൊച്ചുവേളി (06430)
11. 56311 കോട്ടയം - കൊല്ലം (06431)

12. 56307 കൊല്ലം - തിരുവനന്തപുരം സെന്‍ട്രല്‍ (06425)
13. 56308 തിരുവനന്തപുരം സെന്‍ട്രല്‍ - നാഗര്‍കോവില്‍ (06435)

14. 56309 നാഗര്‍കോവില്‍ - കൊച്ചുവേളി (06428)
15. 56310 കൊച്ചുവേളി - നാഗര്‍കോവില്‍ (06429)

16. 56312 ആലപ്പുഴ - എറണാകുളം (06452)
17. 56313 ഗുരുവായൂര്‍ - എറണാകുളം (06439)

18. 56314 എറണാകുളം - ഗുരുവായൂര്‍ (06438)
19. 56315 ഗുരുവായൂര്‍ - തൃശൂര്‍ (06445)

20. 56316 തൃശൂര്‍ - ഗുരുവായൂര്‍ (06446)
21. 56317 ഗുരുവായൂര്‍ - എറണാകുളം (06447)

22. 56318 എറണാകുളം - ഗുരുവായൂര്‍ (06448)
23. 56319 എറണാകുളം - കായംകുളം (06451)

24. 56320 കായംകുളം - എറണാകുളം (06450)
25. 56322 നിലമ്പൂര്‍ റോഡ് - ഷൊര്‍ണൂര്‍ (06466)

26. 56323 ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റോഡ് (06467)
27. 56600 കണ്ണൂര്‍ - ഷൊര്‍ണൂര്‍ (06456)

28. 56601 കോഴിക്കോട് - ഷൊര്‍ണൂര്‍ (06454)
29. 56602 ഷൊര്‍ണൂര്‍ - കോഴിക്കോട് (06455)

30. 56603 കോയമ്പത്തൂര്‍ - ഷൊര്‍ണൂര്‍ (06459)
31. 56604 ഷൊര്‍ണൂര്‍ - കോയമ്പത്തൂര്‍ (06458)

32. 56605 ഷൊര്‍ണൂര്‍ - തൃശൂര്‍ (06461)
33. 56607 പാലക്കാട് - നിലമ്പൂര്‍ റോഡ് (06471)

34. 56608 നിലമ്പൂര്‍ റോഡ് - പാലക്കാട് (06464)
35. 56609 ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റോഡ് (06465)

36. 56610 നിലമ്പൂര്‍ റോഡ് - ഷൊര്‍ണൂര്‍ (06468)
37. 56611 ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റോഡ് (06473)

38. 56612 നിലമ്പൂര്‍ റോഡ് - ഷൊര്‍ണൂര്‍ (06470)
39. 56613 ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റോഡ് (06475)

40. 56614 നിലമ്പൂര്‍ റോഡ് - ഷൊര്‍ണൂര്‍ (06474)
41. 56617 കോഴിക്കോട് - കണ്ണൂര്‍ (06481)

42. 56619 കണ്ണൂര്‍ - ചെറുവത്തൂര്‍ (06469)
43. 56621 ചെറുവത്തൂര്‍ - മംഗളൂരു സെന്‍ട്രല്‍ (06491)

44. 56623 തൃശൂര്‍ - ഷൊര്‍ണൂര്‍ (06495)
45. 56624 ഷൊര്‍ണൂര്‍ - തൃശൂര്‍ (06497)

46. 56705 പുനലൂര്‍ - നാഗര്‍കോവില്‍ (06639)
47. 56706 കന്യാകുമാരി - പുനലൂര്‍ (06640)

48. 56717 കണ്ണൂര്‍ - മംഗളൂരു സെന്‍ട്രല്‍ (06477)
49. 56718 മംഗലാപുരം സെന്‍ട്രല്‍ - കണ്ണൂര്‍ (06478)

............

മെമു ട്രെയിനുകള്‍


1. 66300 എറണാകുളം - ആലപ്പുഴ (06449)
2. 66301 പുനലൂര്‍ - കൊല്ലം (06669)

3. 66302 കൊല്ലം - പുനലൂര്‍ (06670)
4. 66303 കൊല്ലം - എറണാകുളം (06768)

5. 66304 എറണാകുളം - കൊല്ലം (06769)
6. 66306 കൊല്ലം - കന്യാകുമാരി (06772)

7. 66305 കന്യാകുമാരി - കൊല്ലം (06773)
8. 66307 എറണാകുളം - കൊല്ലം (06777)

9. 66308 കൊല്ലം - എറണാകുളം (06778)
10. 66309 എറണാകുളം - കൊല്ലം (06441)

11. 66310 കൊല്ലം - എറണാകുളം (06442)
12. 66311 ആലപ്പുഴ - കൊല്ലം (06013)

13. 66312 കൊല്ലം - ആലപ്പുഴ (06014)
14. 66313 എറണാകുളം - ആലപ്പുഴ (06015)

15. 66314 ആലപ്പുഴ - എറണാകുളം (06016)
16. 66315 കോട്ടയം - കൊല്ലം (06785)

17. 66316 കൊല്ലം - കോട്ടയം (06786)
18. 66317 പുനലൂര്‍ - കൊല്ലം (06661)

19. 66318 കൊല്ലം - പുനലൂര്‍ (06666)
20. 66319 ഷൊര്‍ണൂര്‍ - എറണാകുളം (06017)

21. 66320 എറണാകുളം - ഷൊര്‍ണൂര്‍ (06018)
22. 66321 എറണാകുളം - കൊല്ലം (06443)

23. 66322 കൊല്ലം - എറണാകുളം (06444)
24. 66323 കണ്ണൂര്‍ - ഷൊര്‍ണൂര്‍ (06024)

25. 66324 ഷൊര്‍ണൂര്‍ - കണ്ണൂര്‍ (06023)
26. 66603 കോയമ്പത്തൂര്‍ - ഷൊര്‍ണൂര്‍ (06805)

27. 66604 ഷൊര്‍ണൂര്‍ - കോയമ്പത്തൂര്‍ (06804)
28. 66605 കോയമ്പത്തൂര്‍ - പാലക്കാട് ടൗണ്‍ (06807)

29. 66606 പാലക്കാട് ടൗണ്‍ - കോയമ്പത്തൂര്‍ (06806)
30. 66607 ഈറോഡ് - പാലക്കാട് ടൗണ്‍ (06819)

31. 66608 പാലക്കാട് ടൗണ്‍ - ഈറോഡ് (06818)
32. 66609 പാലക്കാട് ജങ്ഷന്‍ - എറണാകുളം (06797)

33. 66610 എറണാകുളം - പാലക്കാട് ജങ്ഷന്‍ (06798)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഗ്നികവര്‍ന്നതിന്റെ ശേഷിപ്പ് കൊള്ളയടിച്ച് മോഷ്ടാക്കള്‍; അഗനിശമന സേനാംഗത്തിന്റെ വേഷം ധരിച്ചും മോഷണം

International
  •  2 days ago
No Image

ലോസ് ആഞ്ചല്‍സില്‍ തീ പടര്‍ത്തിയ  'സാന്റ അന' കാറ്റ്

International
  •  2 days ago
No Image

ഒമാനിൽ തണുപ്പ് കൂടിയതിന് പിന്നാലെ രാജ്യത്ത് ക്യാമ്പിങ്ങുകൾ സജീവമായി

oman
  •  2 days ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടെ മഴക്ക് സാധ്യത; ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 days ago
No Image

യുഎഇ തൊഴിൽ വിപണിയിൽ യുവത്വത്തിന്റെ കരുത്ത്; 51.86 ശതമാനവും യുവാക്കൾ  

uae
  •  2 days ago
No Image

ചരിത്രം സാക്ഷി! 14കാരിക്ക് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു

Cricket
  •  2 days ago
No Image

സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ട്, പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍

Kerala
  •  2 days ago
No Image

പി.വി അന്‍വര്‍ രാജിവച്ചു; രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി 

Kerala
  •  2 days ago
No Image

2025 ആഗോള ഫയർപവർ റാങ്കിങ്; അറബ് രാജ്യങ്ങളിൽ സഊദി സൈന്യത്തിന് രണ്ടാം സ്ഥാനം

Saudi-arabia
  •  2 days ago
No Image

പത്തനംതിട്ട പോക്‌സോ കേസ്: രജിസ്റ്റര്‍ ചെയ്തത് 29 എഫ്.ഐ.ആര്‍ 

Kerala
  •  2 days ago