HOME
DETAILS

സംസ്ഥാന കോളജ് ഗെയിംസ് കോതമംഗലം എം.എ കോളജിന് കിരീടം

  
backup
March 04 2018 | 03:03 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b


കോഴിക്കോട്: പത്താമത് സംസ്ഥാന കോളജ് ഗെയിംസില്‍ കോതമംഗലം എം.എ കോളജ് ചാംപ്യന്‍മാര്‍. 22 പോയന്റുമായി ഓവറോള്‍ ചാംപ്യന്‍ഷിപ്പിനുള്ള രാജീവ് ഗാന്ധി ട്രോഫിയും പുരുഷ വിഭാഗം ചാംപ്യന്‍മാര്‍ക്കുള്ള ഒരു ലക്ഷം രൂപയുമാണ് എം. എ കോളജ് സ്വന്തമാക്കിയത്. പുരുഷവിഭാഗം അത്‌ലറ്റിക്‌സില്‍ ജേതാക്കളും, വനിതാ വിഭാഗത്തില്‍ മൂന്നാംസ്ഥാനവും, ഫുട്ബാളില്‍ ജേതാക്കളുമായാണ് കോതമംഗലം എം.എ കോളജ് കളംവിട്ടത്. 16 പോയിന്റുമായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും ശ്രീകേരള വര്‍മ കോളജ് തൃശൂരും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജും രണ്ടാംസ്ഥാനത്തുണ്ട്. 12 പോയിന്റുമായി ബസേലിയോസ് കോളജും മാര്‍ ഇവാനോയ് കോളജും മൂന്നാം സ്ഥാനവും നേടി.
പുരുഷ വിഭാഗത്തില്‍ 20 പോയിന്റുമായി എം.എ കോളജ് ഒന്നാംസ്ഥാനവും, 16 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റും ശ്രീകേരള വര്‍മ കോളജും ഗുരുവായൂരപ്പന്‍ കോളജും രണ്ടാംസ്ഥാനവും, 12 പോയിന്റുമായി കോട്ടയം മാര്‍ ബസേലിയേസും മാര്‍ ഇവനിയോസും മൂന്നാംസ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ ടീം ചാപ്യന്‍ഷിപ്പിനുള്ള ഒരു ലക്ഷം രൂപ ഏഴ് കോളജുകള്‍ പങ്കിട്ടു. മാര്‍ത്തോമ കോളജ് (ഫുട്‌ബോള്‍), സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് (ഷട്ടില്‍ ബാഡ്മിന്റണ്‍), തൃശൂര്‍ സെന്റ്‌മേരീസ് കോളജ് (ജുഡോ), ഗവ. ബ്രണ്ണന്‍ കോളജ് (വോളിബോള്‍), പാലക്കാട് മേഴ്‌സി കോളജ് (ഖൊഖൊ), പാല അല്‍ഫോന്‍സ കോളജ് (അത്‌ലറ്റിക്‌സ്) പ്രൊവിഡന്‍സ് കോളജ് (ബാസ്‌കറ്റ്‌ബോള്‍) എന്നീ കോളജുകളാണ് തുക പങ്കിട്ടത്.
പുരുഷ വിഭാഗം ബാസ്‌ക്കറ്റ്‌ബോളില്‍ മാര്‍ ഇവാനിയോസ് കോളജ് ഒന്നാംസ്ഥാനവും കേരള വര്‍മ കോളജ് രണ്ടാംസ്ഥാനവും എസ്.ബി കോളജ് ചങ്ങനാശ്ശേരി മൂന്നാംസ്ഥാനവും നേടി. വോളിബാളില്‍ സെന്റ്‌തോമസ് പാല ഒന്നാംസ്ഥാനവും പത്തനാപുരം സെന്റ്സ്റ്റീഫന്‍ കോളജ് രണ്ടാംസ്ഥാനവും പി.ആര്‍.എന്‍.എസ് മട്ടന്നൂര്‍ മൂന്നാംസ്ഥാനവും നേടി.
ഫുട്‌ബോളില്‍ എം.എ കോളജ് ഒന്നാംസ്ഥാനവും ബസേലിയോസ് കോളജ് രണ്ടാംസ്ഥാനവും യുണിവേഴ്‌സിറ്റി കോളജ് മൂന്നാംസ്ഥാനവും നേടി. ഷട്ടില്‍ ബാഡ്മിന്റണില്‍ ക്രൈസ്റ്റ് കോളജ് ഒന്നാംസ്ഥാനവും ഗുരുവായൂരപ്പന്‍ കോളജ് രണ്ടാസ്ഥാനവും മാര്‍ ഇവാനിയോസ് മൂന്നാംസ്ഥാനവും നേടി. ഖോ-ഖോയില്‍ തിരൂര്‍ തുഞ്ചന്‍ കോളജ് ഒന്നാംസ്ഥാനവും താനൂര്‍ ഗവ കോളജ് രണ്ടാംസ്ഥാനവും സെന്റ്‌മേരീസ് കോളജ് കോട്ടയം മൂന്നാംസ്ഥാനവും നേടി. ജൂഡോയില്‍ കേരള വര്‍മ കോളജ് ഒന്നാംസ്ഥാനവും കാലടി ശ്രീ ശങ്കര കോളജ് രണ്ടാംസ്ഥാനവും കുട്ടനെല്ലൂര്‍ ശ്രീ അച്യുതമേനോന്‍ കോളജ് മൂന്നാംസ്ഥാനവും നേടി.
വനിതാ ബാസ്‌ക്കറ്റില്‍ പ്രൊവിഡന്‍സ് കോളജ് ഒന്നാംസ്ഥാനവും സെന്റ്‌ജോസഫ് കോളജ് ഇരിങ്ങാലക്കുട രണ്ടാംസ്ഥാനവും എസ്.ഇ.എസ് കോളജ് ശ്രീകണ്ഠപുരം മൂന്നാംസ്ഥാനവും നേടി. വോളിബാളില്‍ വനിതാവവിഭാഗത്തില്‍ ഗവ ബ്രണ്ണന്‍ കോളജ് ഒന്നാംസ്ഥാനവും സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് കോളജ് രണ്ടാംസ്ഥാനവും അസംപ്ഷന്‍ കോളജ് മൂന്നാംസ്ഥാനവും നേടി. ഫുട്ബാളില്‍ മാര്‍ത്തോമ കോളജ് രണ്ടാം സ്ഥാനവും ബസേലിയോസ് രണ്ടും സെന്റ്‌ജോസഫ് മൂന്നുംസ്ഥാനം നേടി. ബാഡ്മിന്റണില്‍ വനിതാവിഭാഗത്തില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ ഒന്നും സെന്റ്‌ജോസഫ് കോളജ് രണ്ടും പയ്യന്നൂര്‍ കോളജ് മൂന്നുംസ്ഥാനം നേടി. ഖൊഖൊ വനിത വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളജ് ഒന്നാംസ്ഥാനവും ഗവ കോളജ് ആറ്റിങ്ങല്‍ രണ്ടും യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നാംസ്ഥാനം നേടി. ജൂഡോയില്‍ സെന്റ്‌മേരീസ് കോളജ് തൃശൂരിനാണ് ഒന്നാസ്ഥാനം. തൃശൂര്‍ വിമല കോളജിന് രണ്ടാംസ്ഥനവും കാലടി ശ്രീശങ്കര കോളജിന് മൂന്നാംസ്ഥാനവും ലഭിച്ചു.
വിജയികള്‍ക് എ. പ്രദീപ്കുമാര്‍ എം.എല്‍.എ ട്രോഫികള്‍ സമ്മാനിച്ചു. ചടങ്ങില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി, ജില്ലാ സെക്രട്ടറി പ്രേമന്‍ തറവട്ടത്ത്, വി.പി സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.

 

അവസാന ദിനം ആറ് മീറ്റ് റെക്കോര്‍ഡുകള്‍

അവസാന ദിനമായ ഇന്നലെ ആറ് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നതോടെ മീറ്റിലെ ആകെ റെക്കോര്‍ഡുകളുടെ എണ്ണം പത്തായി. വനിതാവിഭാഗത്തില്‍ 500 മീറ്റര്‍ ഓട്ടം, പുരുഷ വിഭാഗം 20 കിലോമീറ്റര്‍ നടത്തം, 5000 കിലോമീറ്റര്‍ നടത്തം, വനിതാ വിഭാഗം 200 മീറ്റര്‍, പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപ്, 4*400 റിലേ എന്നിവയിലാണ് റെക്കോര്‍ഡുകള്‍ പിറന്നത്.
വനിതകളുടെ 500 മീറ്ററില്‍ അസംപ്ഷന്‍ കോളജിലെ യു.നീതു (17.55.19 സെക്കന്റ്) 2003ല്‍ ഇതേ കോളജിലെ ഒ.പി ജൈഷയുടെ (18.6.70 സെക്കന്റ്) പ്രകടനമാണ് തിരുത്തിയത്. പുരുഷ വിഭാഗം 20 കിലോ മീറ്റര്‍ നടത്തത്തില്‍ കോതമംഗലം എം.എ കോളജിലെ തോമസ് എബ്രഹാം ഒരു മണിക്കൂര്‍ 40 മിനുട്ട് 11.52 സെക്കന്റ് സമയത്തോടെ മീറ്റ് റെക്കോഡ് കുറിച്ചു.
2015ല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ കെ.കെ റെബാസ് മൊസാഹിയുടെ ഒരു മണിക്കൂര്‍ 45 മിനുട്ട്് 55.95 സെക്കന്റാണ് തോമസ് എബ്രഹാം മറികടന്നത്. വനിത വിഭാഗം 200 മീറ്ററില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാംപസിലെ യു.വി ശ്രുതിരാജ് (24.99 സെക്കന്റ്) 2002-ല്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിനു വേണ്ടി ചിത്ര കെ.സോമന്റെ (25 സെക്കന്റ്) റെക്കോര്‍ഡാണ് മറികടന്നത്.
5000 മീറ്റര്‍ നടത്തത്തില്‍ പാല അല്‍ഫോന്‍സ കോളജിലെ ടെസ്‌ന ജോസഫ് (24.55.90 സെക്കന്റ്) റെക്കോര്‍േേഡാടെ ഫിനിഷ് ചെയ്തു. 2015ല്‍ അല്‍ഫോന്‍സ കോളജിലെ തന്നെ കെ.മേരി മാര്‍ഗ്രറ്റിന്റെ (25.11.50 സെക്കന്റ്) റെക്കോര്‍ഡാണ് ടെസ്‌ന തിരുത്തിയത്. ട്രിപ്പിള്‍ ജംപില്‍ കാസര്‍ഗോഡ് ഗവ. കോളജിലെ പി. അഭിജിത്ത് 15.87 മീറ്ററില്‍ പുതിയ ദൂരം കുറിച്ചു.
2014ല്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ കെ. ശ്രീജിത്ത് മോന്റെ 15.66 മീറ്റര്‍ ദൂരമാണ് അഭിജിത്ത് മറികടന്നത്. 4*400 മീറ്റര്‍ റിലേയില്‍ പാല അല്‍ഫോന്‍സ കോളജ് പുതിയ സമയം കുറിച്ച് റെക്കോഡിട്ടു.
വി.ഒ നിമ്മി, കെ.ടി ഇമിലി, അതിര സസി, ജെറിന ജോസഫ് എന്നീ താരങ്ങളടങ്ങിയ ടീമാണ് വിജയിച്ചത്. 2014ല്‍ കോതമംഗലം മാര്‍ അതനേഷ്യസ് കോളജിന്റെ മൂന്ന് മിനുട്ട് 54.90 നേട്ടമാണ് ഈ സംഘം മറികടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  22 days ago