HOME
DETAILS

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

  
November 20, 2024 | 3:51 PM

Dubai Launches Global Village Platform for Residency Law Compliance

ദുബൈ: ദുബൈ എമിറേറ്റില്‍ റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ദുബൈ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ സംരംഭമായ 'ഐഡിയല്‍ ഫേസ്' ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ്, താമസക്കാരെ ആദരിക്കാനും റസിഡന്‍സി നിയമങ്ങള്‍ പാലിക്കാനുള്ള പ്രതിജ്ഞയെടുക്കാനുമായി പ്രത്യേക വേദി ഒരുക്കിയത്.

ഗ്ലോബല്‍ വില്ലേജിലെ പ്രധാന സ്‌റ്റേജിന് സമീപമാണ് പ്ലാറ്റ്‌ഫോം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഈ പവിലിയനില്‍ വൈകിട്ട് 4 മുതല്‍ രാത്രി 11 വരെയാണ് സന്ദര്‍ശകരെ സ്വീകരിക്കുക. ഈ പ്ലാറ്റ്‌ഫോം വഴി പ്രതിജ്ഞ എടുക്കുന്നവര്‍ക്ക് ജിഡിആര്‍എഫ്എ പ്രശംസാ പത്രം നല്‍കും. ഇതോടൊപ്പം തന്നെ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുത്ത് സമ്മാനങ്ങളും നേടാം. കൂടാതെ ജിഡിആര്‍എഫ്എയുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവരുടെ കൂടെ ഫോട്ടോയെടുക്കാനുള്ള അവസരവും ലഭ്യമാകും.

Dubai has unveiled a unique platform in Global Village to recognize residents who diligently comply with residency regulations, fostering a culture of adherence and community engagement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  2 days ago
No Image

ആന്ധ്രയിലെ ഏറ്റവും വലിയ മാളുകളിലൊന്നാകാന്‍ വിശാഖപട്ടണം ലുലു മാള്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എം.എ യൂസഫലി

Business
  •  2 days ago
No Image

എഴുത്തുകാര്‍ സൂക്ഷ്മ രാഷ്ട്രീയമാണെഴുതേണ്ടത്: ഇ.സന്തോഷ് കുമാര്‍

uae
  •  2 days ago
No Image

മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു 

National
  •  2 days ago
No Image

ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം

National
  •  2 days ago
No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  2 days ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  2 days ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  2 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  2 days ago
No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  2 days ago