HOME
DETAILS
MAL
അശാസ്ത്രീയ വികസനത്തിലൂടെ മലിനമാകുന്നത് ജലവും വായുവും: സി.ആര് നീലകണ്ഠന് ഇരിക്കൂറില്‍ ജനകീയ പ്രതിഷേധ സംഗമം
backup
March 07 2018 | 08:03 AM
ഇരിക്കൂര്‍: ശുദ്ധവായുവും വെള്ളവും മനുഷ്യന്റെയും ജീവജാലങ്ങളുടെയും ജന്മാവകാശമാണെന്നും അത് മലിനപ്പെടുത്താന്‍ ഒരു ഭരണഘടന പോലും അനുവദിക്കുന്നില്ലെന്നും പരിസ്ഥിതി പ്രവര്ത്തകന് സി.ആര് നീലകണ്ഠന്. ഇരിക്കൂര്‍ പാറ്റക്കലില്‍ മലബാര്‍ ടാര്‍ മിക്സിങ്, എം സാന്റ് പ്ലാന്റ്റുകള്ക്കെതിരേ സിദ്ധീഖ് നഗറില്‍ നടന്ന ജനകീയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ആര് ഷനില്‍ കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്മാന് വി. അബ്ദുല്‍ ഖാദര്‍, പഞ്ചായത്തംഗം കെ.ആര് അബ്ദുല്‍ ഖാദര്‍, ദിനേശന്, ടി.സി നവാസ്, തോമസ് കുര്യന്, ടി.സി മന്‍സീര്‍, കണ്‍വീനര്‍ കെ.കെ അബ്ദുല്‍ സലാം, എം.വി രാജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."