വിഴിഞ്ഞത്ത് കടല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി: കലക്ടര്‍
വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തും പരിസരപ്രദേശങ്ങളിലും കടല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍.
തുറമുഖത്തെ സുരക്ഷ വിലയിരുത്തുന്നതിന് കലക്ടര്‍ ഇന്നലെ വിഴിഞ്ഞത്തെത്തിയിരുന്നു. വിഴിഞ്ഞം വാര്‍ഫിലും മത്സ്യബന്ധന തുറമുഖത്തും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും മതിപ്പുറത്തും ഹാര്‍ബറിലും സുരക്ഷാ സംവിധാനങ്ങളില്‍ നവീകരണം വരുത്തുമെന്നും കലക്ടര്‍ പറഞ്ഞു. സുരക്ഷാജോലികള്‍ക്കായി കൂടുതല്‍ പൊലിസുകാരെ തുറമുഖ പരിസരത്ത് നിയോഗിക്കും.ബൊള്ളാര്‍ഡ് പുള്‍ പരിശോധനാ കേന്ദ്രത്തിലെ പാറക്കെട്ടില്‍ ഇറങ്ങാനുള്ള ചവിട്ടുപടികള്‍ നീക്കം ചെയ്യും.കടല്‍ അപകടങ്ങളില്‍പെട്ട് മരണമടഞ്ഞവരുടെ ചിത്രങ്ങള്‍ പതിച്ച മുന്നറിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
ജൂണ്‍ 15നു മുമ്പായി വിഴിഞ്ഞം വാര്‍ഫിലെ തടസ്സങ്ങള്‍ മാറ്റുമെന്നും കലക്ടര്‍ പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ ബാര്‍ജ്, ഡ്രഡ്ജര്‍, ഇറാന്‍ ബോട്ട്, ഗുജറാത്തി ടഗ്ഗ് എന്നിവയാണ് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തടസ്സമായി വാര്‍ഫില്‍ കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിച്ചിട്ടുണ്ടെന്നും യാനങ്ങള്‍ മാറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു. ഇറാന്‍ ബോട്ടും ഗുജറാത്തി ടഗ്ഗും നീണ്ടകരയിലേക്കോ കൊല്ലത്തേക്കോ മാറ്റാനും അദാനി ഉടമസ്ഥതയിലുള്ളവ മുട്ടത്തേക്കും മാറ്റാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട് ആറിന് മന്ത്രിതലയോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പോര്‍ട്ട് പര്‍സര്‍, തീരദേശ പോലീസ് സി.ഐ, വിഴിഞ്ഞം സി.ഐ, വിഴിഞ്ഞം തുറമുഖ കമ്പനി, അദാനി ഗ്രൂപ്പ് അധികൃതര്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."