HOME
DETAILS

രാജ്യസഭാ തെരഞ്ഞെടുപ്പ്: ടി.ഡി.പി മുന്നണി വിടില്ല

  
backup
March 09 2018 | 22:03 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-4

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാരെ പിന്‍വലിച്ചെങ്കിലും എന്‍.ഡി.എയില്‍ നിന്ന് ഉടന്‍ വിടില്ലെന്ന് ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു.
മാര്‍ച്ച് 23ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് പേരെ വിജയിപ്പിച്ചെടുക്കണമെങ്കില്‍ സംസ്ഥാന നിയമസഭയിലെ ബി.ജെ.പി അംഗങ്ങളുടെ പിന്തുണ വേണമെന്ന തിരിച്ചറിവാണ് മുന്നണിയില്‍ നിന്ന് തല്‍ക്കാലം വിടേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനം.
രണ്ടുപേരെ ടി.ഡി.പിക്ക് മറ്റാരുടേയും പിന്തുണയില്ലാതെ വിജയിപ്പിച്ചെടുക്കാനാകുമെങ്കിലും മൂന്നാമത്തെ സ്ഥാനാര്‍ഥിക്ക് വിജയിക്കാനുള്ള 44 പേരുടെ പിന്തുണ ഉറപ്പിക്കണമെങ്കില്‍ ബി.ജെ.പി സഹായം അനിവാര്യമാണ്. ഇത് മുന്നില്‍ കാണുന്നതുകൊണ്ടാണ് തല്‍ക്കാലം മുന്നണി വിടേണ്ടതില്ലെന്ന തീരുമാനമെടുക്കാന്‍ ചന്ദ്രബാബു നായിഡുവിനെ പ്രേരിപ്പിച്ചത്. അതേസമയം അവസരത്തിനൊത്ത് മുന്നണി ബന്ധം സ്വീകരിക്കുന്ന ചന്ദ്രബാബു നായിഡു, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago