പരീക്ഷാ പരിശീലനം
തിരുവനന്തപുരം: പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റിയില്‍ സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്‍പ്പെടുന്ന 30 പേര്‍ക്കാണ് പ്രവേശനം. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്റര്‍വ്യൂ സമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 36 വയസ്. പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷാഫോറത്തിന്റെ മാതൃക നേരിട്ടും ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും സ്ഥാപനത്തിന്റെ വെബ്‌സൈറ്റായ ംംം.ശരലെെേ.ീൃഴ ല്‍ നിന്നും ലഭിക്കും. ഓണ്‍ലൈനായും അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 25.വിവരങ്ങള്‍ക്ക് 8547958889.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."