സ്വാതന്ത്ര്യത്തിനു നന്ദിയെന്ന് ഹാദിയ
കോഴിക്കോട്: സ്വാതന്ത്ര്യത്തില്‍ സന്തോഷമെന്ന് ഹാദിയ. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അവര്‍. പിന്തുണച്ച എല്ലാവര്ക്കും നന്ദിയുണ്ട്. തന്റെ പ്രശ്നത്തില്‍ ആദ്യാവസാനം ഒപ്പം നിന്ന പോപ്പുലര്‍ ഫ്രണ്ടിനു നന്ദി പറയുന്നതായും ഹാദിയ പറഞ്ഞു.
ഇസ്ലാം മതം സ്വീകരിച്ചതു കൊണ്ടാണ് ഒരു സാധാരണക്കാരിയായ തന്റെ വിവാഹം ഇത്രയേറെ ചര്‍ച്ചചെയ്യപ്പെട്ടത്. അപ്പോള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആര്‍ക്കും പറ്റില്ലേ? മുസ്ലിം ആകുന്നയാള്‍ക്ക് ഇത്തരത്തില്‍ ഒരുപാട് ദുരിതങ്ങളിലൂടെ കടന്നു പോകേണ്ടിവരുമോ എന്നും ഹാദിയ ചോദിച്ചു.
ഇപ്പോള്‍ നന്ദി പറയുന്നതിനു വേണ്ടി മാത്രമാണ് മാധ്യമങ്ങളെ കണ്ടത്. മൂന്നു ദിവസത്തെ അവധി മാത്രമാണ്് കോളജ് അനുവദിച്ചു തന്നിട്ടുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ കാണണം. വിശദമായ കൂടിക്കാഴ്ചയ്ക്കായി തിങ്കളാഴ്ച വീണ്ടും മാധ്യമങ്ങളെ കാണുമെന്നും ഹാദിയയും ഭര്‍ത്താവ് ഷെഫിന് ജഹാനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."