കുടുംബമെന്ന മട്ടില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു
ശ്രീകാര്യം: കുടുംബം എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ബൈക്കില്‍ കുഞ്ഞുമായെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു.
ബുധനാഴ്ച വൈകുന്നേരം ഗാന്ധിപുരം റോഡിലായിരുന്നു സംഭവം. ഗാന്ധിപുരം മരിയറാണി സെന്ററിനു സമീപം കൃഷ്ണപ്രഭയില്‍ കാര്യവട്ടം ശ്രീനാഥന്റെ ഭാര്യയും തിരുവനന്തപുരം റൂറല്‍ എസ്.പി.ഓഫീസിലെ എല്‍.ഡി.ക്ലര്‍ക്കുമായ പ്രിയ(27)യുടെ മീമാലയാണ് കവര്‍ന്നത്. ചാവടിമുക്കില്‍ ബസ്സിറങ്ങി ഗാന്ധിപുരത്തെ വീട്ടിലേക്ക് നടന്നുപോകവേ ഒരുബൈക്കില്‍ യുവതിയും കുഞ്ഞും അടങ്ങിയ കുടുംബം കടന്നുപോയിരുന്നു.ഹെല്മറ്റുവെച്ച യുവാവാണ് ബൈക്ക് ഓടിച്ചിരുന്നത്,രണ്ടുപേരുടെയും ഇടക്കാണ് കുഞ്ഞിനെ ഇരുത്തിയിരുന്നത്. അല്പം കഴിഞ്ഞു ഇവര്‍ തിരികെ തിരികെ എത്തി യുവതിയുടെ മാലപൊട്ടിക്കുകയായിരുന്നു. യുവതി കുറെദൂരം നിലവിളിച്ചുകൊണ്ട് പിറകെ ഓടിയെങ്കിലും ബൈക്ക് വേഗത്തില്‍ ഓടിച്ചു പോയി.
അതുവഴിവന്ന ബൈക്ക് യാത്രികരായ യുവാക്കള്‍ കുറെ ദൂരം പിന്തുടെര്ന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞില്ല.അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി ശ്രീകാര്യം പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."