നേതാക്കള്‍ക്കെതിരെയുള്ള കേസിനെ നേരിടുമെന്ന് യു.ഡി.എഫ്
പടിഞ്ഞാറത്തറ: സര്‍വിസ് സഹകരണ ബാങ്കിലെ അന്വേഷണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പടിഞ്ഞാറത്തറ പൊലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ പടിഞ്ഞാറത്തറ ലീഗ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു.
സി.പി.എമ്മിന്റെ സമ്മര്‍ദം മൂലമാണ് പൊലിസ് കേസ്. അടുത്ത് നടന്ന പടിഞ്ഞാറത്തറ ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും പടിഞ്ഞാറത്തറ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും ദയനീയമായി പരാജയപ്പെട്ടതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. 17ന് നടന്ന തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചത് ബാങ്കിന്റെ സ്ട്രോങ് റൂമിലായിരുന്നു. പ്രശ്നങ്ങളുണ്ടായി എന്ന് പറയുന്ന ദിവസവും 5 മണി കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥന് ബാങ്കിലിരിക്കുന്ന വിവരം അറിഞ്ഞെത്തിയ നേതാക്കള്‍ വിവരങ്ങള്‍ ആരായുക മാത്രമായിരുന്നു. ഈ സമയം ബാങ്ക് സെക്രട്ടറി സ്ഥലത്തില്ലായിരുന്നു. അന്നൊന്നും ഒരു പരാതിയും പറയാത്ത ഇദ്ദേഹം മാര്‍ച്ച് ആറിനാണ് പരാതി നല്‍കിയത്. ഇതില്‍ തന്നെ ദുരൂഹതയുണ്ട്. വസ്തുത ഇതായിരിക്കെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത മറക്കാന്‍ സി.പി.എം നടത്തുന്ന ഇത്തരം നെറികേടിനെ ശക്തമായി നേരിടാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ കളത്തില്‍ മമ്മൂട്ടി അധ്യക്ഷനായി.
നന്നാട്ട് ജോണി, സി.കെ ഇബ്രാഹിം ഹാജി, പി.കെ അബ്ദുറഹ്്മാന്, കെ ഹാരിസ്, ശകുന്തള ടീച്ചര്‍, എം.വി ജോണ്‍, കട്ടയാടന്‍ അമ്മത്, സി.ഇ ഹാരിസ്, കെ.ടി കുഞ്ഞബ്ദുല്ല, പി.സി മമ്മൂട്ടി, എ.സി മൊയ്തു, ഗോപി, ഡേവിഡ്, ശാന്തകുമാരി, സി.കെ ഗഫൂര്‍, സി.കെ അമ്മത്, പി നാസര്‍, സി.കെ മമ്മു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."