HOME
DETAILS

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

  
നിസാം കെ. അബ്ദുല്ല 
December 09, 2024 | 5:14 AM

Nine post-term district secretaries Functioning of DTPC in Avatal

കൽപ്പറ്റ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ സെക്രട്ടറിമാരുടെ കാലാവധി കഴിഞ്ഞതിനാൽ പല ജില്ലകളിലും പ്രവർത്തനം അവതാളത്തിൽ. നിയമനം പുതുക്കി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ സെക്രട്ടറിമാരുടെ കാലാവധിയാണ് ഇക്കഴിഞ്ഞ നവംബർ 19ന് അവസാനിച്ചത്. എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും ശേഷമാണ് ഡി.ടി.പി.സി സെക്രട്ടറിമാരുടെ നിയമനം നടക്കുന്നത്. ടൂറിസം പഠിച്ച് ഏഴ് വർഷം ഈ വിഭാഗത്തിൽ ജോലി ചെയ്തവർക്കാണ് പരീക്ഷയ്ക്കുള്ള യോഗ്യത. 

അഞ്ചു വർഷത്തേക്കാണ് നിയമനം. ആദ്യത്തെ മൂന്ന് വർഷത്തേക്കുള്ള നിയമന ഉത്തരവാണ് നൽകിയിരിക്കുന്നത്. തുടർന്ന് രണ്ട് വർഷത്തേക്കുള്ള നിയമനം പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിയമനം നീട്ടിയതായോ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായോ ഉള്ള ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല. 
പല ജില്ലകളിലും സെക്രട്ടറിമാർ തുടർന്നും തസ്തികയിൽ തുടർന്നിരുന്നു. ഇത് ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയതോടെ തൽക്കാലത്തേക്ക് മാറി നിൽക്കണമെന്ന് ഡി.ടി.പി.സി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർമാർ തീരുമാനമെടുത്തു. ഇതോടെയാണ് ഓഫിസ് പ്രവർത്തനം അവതാളത്തിലായത്. 

സർക്കാരിന്റെ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ഡി.ടി.പി.സികളുടെ പ്രവർത്തനം കൂടുതൽ അവതാളത്തിലാകും. സാധാരണ രീതിയിൽ ഒരു നിയമനത്തിലെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ നിയമനം നീട്ടി നൽകിയുള്ള ഉത്തരവ് സർക്കാർ ഇറക്കാറുണ്ട്. എന്നാൽ വിനോദസഞ്ചാര മേഖലയുടെ ചാലകശക്തിയായി പ്രവർത്തിക്കുന്ന ഡി.ടിം.പി.സിയുടെ മെമ്പർ സെക്രട്ടറിമാരുടെ നിയമനത്തിൽ ഇതൊന്നുമുണ്ടായിട്ടില്ല.

ഇതോടെ ഈ തസ്തികയിൽ ഉണ്ടായിരുന്നവരും ആശങ്കയിലാണ്. ഇവരെ പിരിച്ചുവിടണമെങ്കിൽ രണ്ടുമാസം മുൻപ് നോട്ടിസ് നൽകണമെന്ന് ഉത്തരവിലുണ്ട്. സ്വയം പിരിഞ്ഞ് പോകുകയാണെങ്കിൽ ഒരുമാസം മുൻപാണ് നോട്ടിസ് നൽകേണ്ടത്. ഒൻപത് ജില്ലകളിലും ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ല. നിയമനം ഇപ്പോഴും സാധുവാണെന്ന് സെക്രട്ടറിമാർ പറയുന്നു. എന്നാൽ നിയമനം നീട്ടി നൽകി ഉത്തരവ് ഇറങ്ങാത്തതിനാൽ ഇവർക്ക് സ്ഥാനത്ത് തുടരാൻ അനുമതിയില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago