HOME
DETAILS

മുസ്‌ലിം യുവാക്കള്‍ക്കെതിരേയുള്ള വ്യാജ കേസുകളില്‍ ആശങ്കയെന്ന് കേന്ദ്ര നിയമ മന്ത്രി

  
backup
June 02 2016 | 06:06 AM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86

അലിഗഢ്: മുസ്‌ലിം യുവാക്കള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന തീവ്രവാദ കേസുകള്‍ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അലിഗഢില്‍ ചേര്‍ന്ന വികാസ് പര്‍വ ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.


ഇന്ത്യയിലെ മുസ്‌ലിം വിഭാഗങ്ങള്‍ ദീര്‍ഘനാളായി നേരിടുന്ന യാതനകള്‍ക്ക് അറുതിവരുത്താന്‍ നിയമ പരിഷ്‌കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പലപ്പോഴും മുസ്‌ലിം യുവാക്കള്‍ക്കെതിരായ ഭീകരവാദ കേസുകള്‍ കോടതിയിലെത്തുമ്പോള്‍ തെളിവില്ലെന്ന കാരണത്താല്‍ തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിന് നിയമപരിഷ്‌കരണം അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നകാര്യം ലോ കമ്മിഷന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായുള്ള സമിതിയാണ് ഇക്കാര്യം പഠിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമാനരീതിയിലുള്ള അഭിപ്രായപ്രകടനം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും നടത്തിയിരുന്നു.


1994 ജനുവരി 15ന് പൊലിസ് തട്ടിക്കൊണ്ടുപോയി ഭീകരവാദ കേസില്‍ ജയിലിലടച്ചിരുന്ന നിസാറെന്ന യുവാവിനെ 23 വര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. സുപ്രിം കോടതിയായിരുന്നു നിസാറിന് ജാമ്യം നല്‍കിയത്. രാജ്യത്തെ വിവിധ ജയിലുകളില്‍ നിരപരാധികളായ ആയിരകണക്കിന് യുവാക്കളാണ് ജാമ്യം കിട്ടാതെയും വിചാരണ നടക്കാതെയും കഴിയുന്നത്. എന്നാല്‍ സദാനന്ദ ഗൗഡയുടെ അഭിപ്രായപ്രകടനം ബി.ജെ.പിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  19 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  19 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  19 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  19 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  19 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  19 days ago