50 കോടിയുടെ വിഗ്രഹവുമായി മൂന്ന് പേര് അറസ്റ്റില്‍
കോയമ്പത്തൂര്‍: ചെന്നൈ ആഴ്വാര്‍പേട്ടയിലെ ബംഗ്ലാവില്‍ നിന്നും വിദേശത്തേക്കു കടത്താന്‍ സൂക്ഷിച്ച 50 കോടിയുടെ 55 വിഗ്രഹങ്ങള്‍ ഐ.ജി പൊന്മാണിക്കവേലുവും സംഘവും പിടികൂടി. വര്‍ഷങ്ങള്‍ പഴക്കമുള്ള മുരുഗന്,ഗണപതി, ശിവന് വിഗ്രഹങ്ങളാണ് പിടികൂടിയതെന്ന് പൊലിസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കുമാര്‍ (58), മാന്‍സിങ് (58), രാജാമണി (60) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രധാനപ്രതി ദീനദയാലന് ഒളിവിലാണ്. ഇയാള്‍ 1965 മുതല്‍ വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്തിവരികയാണെന്നു പൊലിസ് പറഞ്ഞു.
കുപ്രസിദ്ധ വിഗ്രഹ കടത്തുകാരനായ സുഭാഷ് കപൂറുമായി ദീനദയാലനു ബന്ധമുണ്ടന്നു പൊലിസ് സംശയിക്കുന്നു. വിഗ്രഹങ്ങള്‍ ആസ്ത്രേലിയ, ജര്‍മനി, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടത്തി വില്പന നടത്തുകയാണ് പതിവ്.
ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍നിന്നും കവര്‍ച്ച ചെയ്ത വിഗ്രഹങ്ങള്‍ പ്രതികള്‍ കുറഞ്ഞ വില നല്കി വാങ്ങിയാണ് വിദേശത്തേക്ക് കടത്തിയിരുന്നതത്രെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."