സ്വാശ്രയ അധ്യാപകര്‍ സമരത്തിലേക്ക്
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും മാര്‍ച്ച് 31 മുതല്‍ പിരിച്ചുവിടുന്നതിലും പരീക്ഷാ മൂല്യനിര്‍ണയ വേതനം സര്‍വകലാശാല പിടിച്ചുവച്ചതിലും പ്രതിഷേധിച്ച് സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെയും മറ്റന്നാളും രാപ്പകല്‍ സമരം നടത്തും.
നേരത്തെ നടത്തിയ സമരത്തെ തുടര്‍ന്ന് ഒരാളെപ്പോലും പിരിച്ചുവിടില്ലന്നു രേഖാമൂലം ഉറപ്പുലഭിച്ചെങ്കിലും പാലിച്ചില്ലെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. യൂനിവേഴ്ന്നിറ്റി സെനറ്റ് തെരഞ്ഞടുപ്പില്‍ സ്വാശ്രയ ജീവനക്കാര്‍ക്കു വോട്ടവകാശം നല്‍കുക, സ്വാശ്രയ മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനു സര്‍വകലാശാലാതലത്തില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
സമരം സി.ഐ.ടിയു ജില്ലാ സെക്രട്ടറി കെ. രാമദാസ് ഉല്‍ഘാടനം ചെയ്യും. ഡോ. എ. അബ്ദുല്‍ വഹാബ്, ഇതര അധ്യാപക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി അബ്ദുല്‍ അസീസ്, വി. സ്റ്റാലിന്, എം.പി റിഷാദ്, ഷീജ, എം. രജീഷ് പങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."