HOME
DETAILS
MAL
വെളിച്ചെണ്ണ: നിരോധിച്ചവയില്‍ കേര ഡ്രോപ്സ് ഇല്ലെന്ന്
backup
March 14 2018 | 01:03 AM
തിരുവനന്തപുരം: നിരോധിച്ച 29 വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ പട്ടികയില്‍ കേര ഡ്രോപ്സ് ഇല്ല. മന്ത്രി വി.എസ്.ശിവകുമാര്‍ നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിരോധിച്ചത് കേരം ഡ്രോപ്സ് ആണെന്ന് വ്യക്തമാക്കി.
നിരോധിച്ച പട്ടികയില്‍ ഉള്‍പ്പെടുന്ന കേരശ്രീ വൈക്കം ആനന്ദ് ഓയില്‍ ഇന്‍ഡസ്ട്രീസ് വിപണിയില്‍ ഇറക്കുന്നതല്ലെന്ന് ഉടമ ടി.വി അനിയന് അറിയിച്ചു. നിരോധിച്ചത് കോഴിക്കോട് നിന്ന് വിപണനം ചെയ്യുന്ന ബ്രാന്‍ഡാണ്. പേരില്‍ സമാനതയുള്ളതിനാല്‍ നേരത്തെ ഭക്ഷ്യ സുരക്ഷാ മുന്‍ കമ്മിഷണര്‍ ടി.വി അനുപമക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പ്രസിദ്ധീകരിച്ച ഉത്തരവില്‍ കോഴിക്കോട് കേരശ്രീയാണ് നിരോധിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."