HOME
DETAILS

മഴക്കാല പൂര്‍വ ശുചീകരണം; ചര്‍ച്ചകള്‍ മാത്രം മതിയോ?

  
backup
June 02 2016 | 20:06 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-3

കോഴിക്കോട്: ജില്ലയില്‍ മഴക്കാല പൂര്‍വ ശുചീകരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. പകര്‍ച്ചവ്യാധി പടരുന്നതിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സംയുക്തമായിട്ടാണ് മഴക്കാല പൂര്‍വ ശുചീകരണം നടത്തുന്നത്. എന്നാല്‍ പലയിടത്തും കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. നഗരത്തില്‍ മാത്രമല്ല ഗ്രാമ പ്രദേശങ്ങളിലും ഇങ്ങനെയാണ് കാര്യങ്ങള്‍. മണ്ണടിഞ്ഞ് കിടക്കുന്ന ഓടകള്‍ പലയിടത്തും വൃത്തിയാക്കുന്നത് ഇപ്പോഴും പൂര്‍ത്തീകരിക്കാനായിട്ടില്ല. ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമെല്ലാമുള്ള മാലിന്യങ്ങള്‍ ഓടകളില്‍ കെട്ടിക്കിടക്കുകയാണ്. മഴ കൂടിയതോടെ ഓട നിറഞ്ഞ് റോഡിലേക്ക് പരന്നൊഴുകുകയാണ്. ഈ മാലിന്യവെള്ളത്തില്‍ ചവിട്ടാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് പലയിടത്തുമുള്ളത്.
ചപ്പുചവറുകള്‍ വീണ് ചീഞ്ഞളിഞ്ഞ ഓടകളിലേക്ക് പ്ലാസ്റ്റിക് കുപ്പികള്‍, തെര്‍മോകോളിന്റെ ഭാഗങ്ങള്‍ തുടങ്ങിയവയും യഥേഷ്ടം വലിച്ചെറിയുന്നതുകാരണം ഒഴുക്കു നിലച്ച് ദുര്‍ഗന്ധം വമിക്കുകയാണ്. കോഴിക്കോട് ലിങ്ക് റോഡിനും എ.കെ.ജി ഫ്‌ളൈ ഓവറിനും ഇടയിലുള്ള ഓടകളെല്ലാം നഗരമാലിന്യങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇവിടെ മാലിന്യം നീക്കം ചെയ്യാന്‍ ഇതുവരെ ആരും എത്തിനോക്കുക പോലും ചെയ്തിട്ടില്ല. ആഴ്ചവട്ടം റോഡില്‍ തൊട്ടടുത്ത പശുത്തൊഴുത്തുകളില്‍ നിന്നുള്ള ചാണകവും മറ്റും ഓടകളിലേക്ക് തുറന്നു വിടുകയാണ്. രാജാജി റോഡില്‍ ഒരു പ്രമുഖ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള ഓവുചാല്‍ പ്ലാസ്റ്റിക് സാധനങ്ങളും തെര്‍മോകോളും കെട്ടിക്കിടന്ന് ഒഴുക്ക് നിലച്ച അവസ്ഥയിലാണുള്ളത്. ഇത്തരത്തില്‍ നഗരത്തിലെ പല ഓടകളും ദുര്‍ഗന്ധ വാഹിനികളാണ്. കനോലി കനാലും രോഗവാഹിനിയായി മാറിയിട്ടുണ്ട്. ആശുപത്രികളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ പൂര്‍ണമായും തള്ളുന്നത് കനോലി കനാലിലേക്കാണ്. ഒഴുക്കു നിലച്ച കനാല്‍ ദുര്‍ഗന്ധം കാരണം നഗരവാസികള്‍ക്ക് മാത്രമല്ല നഗരത്തിലെത്തുന്നവരെപോലും മൂക്കുപൊത്താതെ സഞ്ചരിക്കാന്‍ അനുവദിക്കാറില്ല.
ജില്ലയിലെ മറ്റിടങ്ങളിലെയും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല . എല്ലാ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് ചര്‍ച്ച മുറപോലെ നടത്തുന്നുണ്ടെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പ്രവര്‍ത്തനങ്ങളെല്ലാം ചര്‍ച്ചയില്‍ മാത്രം ഒതുങ്ങുന്നതാണെന്നാണ് ആക്ഷേപം. കൊതുകു നശീകരണത്തിന് കാര്യമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പലയിടത്തും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വേണ്ട വിധത്തിലുള്ള ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും പടര്‍ന്നു പിടിച്ചിരുന്നു. ഇതിനുപുറമെ പകര്‍ച്ചപ്പനിയും ഭീതീപരത്തിയ അവസ്ഥയിലായിരുന്നു. ഇത്തരത്തിലുള്ള ഒരു സാഹചര്യം ഇല്ലാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന മുന്നറിയിപ്പ് പലയിടത്തും പാഴായിരിക്കുകയാണ്. ഇപ്പോള്‍ തന്നെ മിക്ക ആശുപത്രികളിലും പ്രത്യേക പനി വാര്‍ഡുകള്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരുടെ സേവനവും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിമിതമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  14 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  17 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  27 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  31 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago