'കീഴാറ്റൂരിലെ ബൈപാസ് മാറ്റുന്നതില്‍ എന്‍.എച്ച് അതോറിറ്റിക്ക് എതിര്‍പ്പില്ല'
കണ്ണൂര്‍: നെല്‍വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സമരം നടക്കുന്ന കീഴാറ്റൂരില്‍നിന്ന് റോഡ് മാറ്റാന്‍ ദേശീയപാത അതോറിറ്റിക്ക് എതിര്‍പ്പില്ലെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്. മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കണ്ണൂരിലെത്തിയ മുരളീധരന് റെയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
നിര്‍ദിഷ്ട ദേശീയപാത ബൈപാസ് റോഡ് ഏതുവഴിയിലൂടെ പോകണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കീഴാറ്റൂരിലെ സമരം സി.പി.എമ്മിന്റെ ദുര്‍വാശിയുടെ ഫലമാണ്. റോഡിന്റെ അലൈന്മെന്റ് മാറ്റാന്‍ ദേശീയപാത അതോറിറ്റിക്ക് കഴിയുമോയെന്ന കാര്യം സംശയമാണെന്നും മുരളീധരന് പറഞ്ഞു.
സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനെതിരേ നില്‍ക്കുന്നവരെ പാഠം പഠിപ്പിക്കാനും വേണ്ടി പാര്‍ട്ടി സ്വീകരിച്ച ദുര്‍വാശിയുടെ ഫലമാണ് കീഴാറ്റൂര്‍ സമരം. പ്രദേശവാസികളുടെ താല്പര്യത്തിന് അനുസരിച്ചുള്ള അലൈന്മെന്റിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."