ലിംഗായത്തുകളെ പ്രത്യേകമതമായി പരിഗണിക്കാന്‍ കര്‍ണാടക; കേന്ദ്ര അംഗീകാരത്തിനായി കാത്ത് സംസ്ഥാനസര്‍ക്കാര്‍
ബംഗളൂരു: ലിംഗായത്ത് വിഭാഗത്തെ പ്രത്യേകമതമായി പരിഗണിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. മന്ത്രിസഭയുടെ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്ച്ചു.
തങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ലിംഗായത്തുകളുടെ ആവശ്യം മന്ത്രിസഭ അംഗീകരിച്ചു. ന്യൂനപക്ഷ പദവി നല്‍കാനുള്ള നാഗമോഹന്‍ദാസ് കമ്മിറ്റി റിപ്പോര്‍ട്ടാണ് കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചത.് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് പ്രകാരം ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി നല്‍കണമെന്നാണ് ആവശ്യം.
ന്യൂനപക്ഷ പദവി നല്‍കണമെന്ന ലിംഗായത്തുകളുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിക്കാനാവില്ലെന്നായിരുന്നു ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെ യും നിലപാട്. എന്നാല്‍, കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് തങ്ങള്‍ക്ക് നേട്ടമാവുമെന്നതാണ് പ്രതീക്ഷ. ഇതിനായി കോണ്‍ഗ്രസ് നല്‍കിയ അപേക്ഷ തള്ളിക്കളഞ്ഞാല്‍ അത് ബി.ജെ.പിക്ക് തിരിച്ചടിയാവും. അതേ സമയം, കോണ്‍ഗ്രസ്സിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ അത് കോണ്‍ഗ്രസ്സിന്റെ നേട്ടമാവുകയും ചെയ്യും. സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകളെ പിണക്കാന്‍ ബി.ജെ.പി തുനിഞ്ഞേക്കില്ല. അതിനാല്‍, കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നിര്‍ണായകമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."