HOME
DETAILS

സഹകരണബാങ്കുകളിലെ കോര്‍ബാങ്കിങ് സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കല്‍ വന്‍ ക്രമക്കേടെന്ന് പ്രതിപക്ഷം

  
backup
March 19 2018 | 18:03 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac

 



തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം സ്ഥാപിക്കുന്നതിന് ഇഫ്താസ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയ സര്‍ക്കാര്‍ നടപടിയെ നിയമസഭയില്‍ ചോദ്യം ചെയ്ത് പ്രതിപക്ഷം.
ഇഫ്താസിന് കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടു. ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ പി. ഉബൈദുല്ലയാണ് വിഷയം ചൂണ്ടിക്കാട്ടിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി പ്രതിഷേധിച്ചു.
മറുപടി വേളയില്‍ 'ഉണ്ടയില്ലാവെടി'യെന്ന മന്ത്രിയുടെ മറുപടി വന്നതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, റോജി എം. ജോണ്‍, കെ.എസ് ശബരീനാഥന്‍ തുടങ്ങിയവര്‍ രംഗത്തെത്തി.
160കോടിയുടെ കരാര്‍ ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയാണോ ഒരു കമ്പനിക്ക് നല്‍കിയതെന്ന് പ്രതിപക്ഷം ചോദിച്ചു. പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ല. റിസര്‍വ് ബാങ്കിന്റെ ഉപകമ്പനിയാണ് ഇഫ്താസ് (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ആന്‍ഡ് അലൈയ്ഡ് സര്‍വിസസ്) എന്ന് മറുപടി പറഞ്ഞ മന്ത്രി, ഇക്കാര്യത്തില്‍ നടപടി പുരോഗമിക്കുന്നതേയുള്ളൂവെന്നും ഒഴുക്കന്‍ മട്ടില്‍ മറുപടി നല്‍കി.
റിസര്‍വ് ബാങ്കിന്റെ ഉപകമ്പനിയാണെങ്കിലും ടെന്‍ഡറില്ലാതെ കരാര്‍ നല്‍കാമോയെന്ന ചോദ്യം വന്നതോടെ മന്ത്രിക്ക് ഉത്തരം മുട്ടി. ഗവണ്‍മെന്റിന്റെ നടപടി സംശയകരമാണെന്നും മന്ത്രിയുടെ മറുപടിയില്‍ അവ്യക്തതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
രേഖകള്‍ സഹിതം അടുത്തദിവസം മറുപടി പറയാമെന്ന് നിര്‍ദേശിച്ച് സ്പീക്കറും വിഷയത്തില്‍ ഇടപെട്ടു. കരാറിലെ സംശയങ്ങള്‍ പോലും ദൂരീകരിക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ലെന്നു ആരോപിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിപക്ഷം സഭ വിട്ടശേഷം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നടത്തി.
പ്രതിപക്ഷം പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, റിസര്‍വ് ബാങ്കിന്റെ സബ്‌സിഡ്യറി കമ്പനിയായ ഐ.ഡി.ആര്‍.ബി.ടി (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്‌നോളജി)ക്ക് കീഴിലുള്ള കമ്പനിയാണ് ഇഫ്താസ് എന്നും കൂട്ടിച്ചേര്‍ത്തു.
സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം സ്ഥാപിക്കാനുള്ള നബാര്‍ഡിന്റെ പദ്ധതി വൈകുമെന്ന പേരിലാണ് സംസ്ഥാനം സ്വന്തമായി മുന്നോട്ടുപോയതെന്ന് പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. കമ്പനിയെ തെരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, വി.ഡി സതീശന്‍, അനൂപ് ജേക്കബ് എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago