HOME
DETAILS
MAL
പശു ഭീകരത: അലീമുദ്ദീന്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്ന്
backup
March 20 2018 | 03:03 AM
റാഞ്ചി: ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അലിമുദ്ദീന്‍ അന്‍സാരിയെ അടിച്ച് കൊന്ന കേസില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് നിത്യനാഥ് മെഹാതോ ഉള്‍പ്പെടെ 11 ഗോരക്ഷഗുണ്ടകള് കുറ്റക്കാരണെന്ന് രാംഘട്ട് വിചാരണ കോടതി കണ്ടെത്തിയിരുന്നു.
ഗോരക്ഷ ഗുണ്ടകളുടെ കൊലപാതകങ്ങളില്‍ ആദ്യമായി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കേസുകൂടിയാണിത്. ബീഫ് കടത്തിയതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് അലിമുദ്ദീന്‍ അന്‍സാരിയെ ഗോരക്ഷാഗുണ്ടകള്‍ അടിച്ച് കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."