HOME
DETAILS
MAL
ബി.എസ്സി ഡയാലിസിസ് തെറാപ്പി കോഴ്സിന് അംഗീകാരം
backup
March 21 2018 | 20:03 PM
തിരുവനന്തപുരം: കേരളത്തിലാദ്യമായി ബി.എസ്സി ഡയാലിസിസ് തെറാപ്പി കോഴ്സിന് സര്‍ക്കാര്‍ അംഗീകാരം നല്കി. ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലാണ് ഈ കോഴ്സ് നടത്തുക.
വൃക്കരോഗത്തെ തുടര്‍ന്ന് ഡയാലിസിസ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹര്യത്തില്‍ യോഗ്യരായ ഡയാലിസിസ് ടെക്നീഷ്യന്മാരുടെ കുറവ് കണക്കിലെടുത്താണ് ബി.എസ്സി ഡയാലിസിസ് തെറാപ്പി കോഴ്സ് തുടങ്ങുന്നത്. ഇതിലൂടെ ഡയാലിസിസ് രോഗികള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ സാധിക്കും.
ആലപ്പുഴ, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളിലെ നെഫ്രോളജി വിഭാഗത്തിന് കീഴിലാണ് ആദ്യഘട്ടമെന്ന നിലയില്‍ കോഴ്സുകള്‍ ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."