കലാലയങ്ങളെ കലുഷിതമാക്കരുത്: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: തങ്ങളുടെ താല്‍പര്യങ്ങള്‍ക്കും യുക്തിക്കും അനുസൃതമായി വാമൊഴിയും വരമൊഴിയും വ്യാഖ്യാനിച്ചും പ്രശ്‌നങ്ങള്‍ ഉന്നയിച്ചും കോലാഹലങ്ങളുണ്ടാക്കുന്നവര്‍ കലാലയങ്ങളെ കലുഷിതമാക്കാനുള്ള വഴി തേടുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു.
ഫാറൂഖ് കോളജുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും ചര്‍ച്ചയാക്കിയ അധ്യാപകന്റെ മാസങ്ങള്‍ക്കു മുന്‍പുള്ള പ്രസംഗത്തിന്റെ വിഡിയോ നേരിട്ട് കണ്ടാല്‍ ബോധ്യമാകും കാര്യങ്ങളുടെ നിജസ്ഥിതി.
പേര് മുസ്‌ലിമായാല്‍ ഉറഞ്ഞ് തുള്ളുന്ന ചില മീഡിയകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകളില്‍ അല്‍ഭുതപ്പെടാനില്ല. ചില മുസ്‌ലിം യുവജന നേതാക്കള്‍ സെക്കുലറാവാന്‍ മതനിയമങ്ങള്‍ക്കും മത പ്രബോധകര്‍ക്കുമെതിരേനിലപാട് കടുപ്പിക്കുന്നതിലെ രാഷ്ട്രീയമാണ് മനസിലാകാത്തത്.
മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ ഖജനാവു പോലും കാലിയാക്കിയുണ്ടാക്കിയ ഫാറൂഖ് കോളജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ നീക്കം വ്യാമോഹം മാത്രമായിരിക്കും. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി.
ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, ഖാസിം നിസാമി പേരാമ്പ്ര, ഫൈസല്‍ ഫൈസി മടവൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ദാരിമി നടുവണ്ണൂര്‍, മിദ് ലാജ് അലി താമരശ്ശേരി, ത്വാഹ യമാനി മാറാട്, ഹിളര്‍ റഹ്മാനി എടച്ചേരി, അലി അക്ബര്‍ മുക്കം, ജാഫര്‍ ദാരിമി ഇരുന്നലാട്, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, ജാബിര്‍ കൈതപ്പൊയില്‍, ശാക്കിര്‍ യമാനി പയ്യോളി, ശൈജല്‍ അഹമ്മദ് കുറ്റ്യാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."