HOME
DETAILS

ഉദയനാപുരം ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍

  
backup
March 22, 2018 | 4:07 AM

%e0%b4%89%e0%b4%a6%e0%b4%af%e0%b4%a8%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be

 

വൈക്കം: സുരക്ഷിതഭക്ഷണം തിരഞ്ഞെടുക്കുന്നതിനുള്ള തിരിച്ചറിവ് ഉപഭോക്താക്കളില്‍ വളര്‍ത്തുക, ശരിയായ ഉല്‍പാദക ശീലങ്ങളിലൂടെ സുരക്ഷിത ആഹാരം ജനങ്ങളിലെത്തിക്കുന്നതിനുള്ള അറിവ് ഭക്ഷ്യസംരംഭകരില്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതിയിലേക്ക് കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തിരിക്കുന്നു.
പഞ്ചായത്തിലെ എല്ലാ ഭക്ഷ്യസംരംഭകര്‍ക്കും ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള മേളകള്‍, ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അംഗനവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഭക്ഷ്യോല്‍പാദന വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്കുള്ള അവബോധന ക്ലാസുകള്‍, പഞ്ചായത്തിലെ എല്ലാ പൊതുകുടിവെള്ള സ്രോതസ്സുകളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തല്‍ തുടങ്ങി വിപുലമായ കര്‍മ്മപരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അധ്യക്ഷനായി. ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്തായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി പ്രഖ്യാപിച്ചു. കോട്ടയം ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  14 hours ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  15 hours ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  15 hours ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  16 hours ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  16 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  17 hours ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  18 hours ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  18 hours ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  18 hours ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  18 hours ago