HOME
DETAILS

കോഴിച്ചെനയിലെ തൊണ്ടിവാഹനങ്ങള്‍ക്ക് തീപിടിച്ചു

  
backup
March 22 2018 | 04:03 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9

 

തിരൂരങ്ങാടി: കോഴിച്ചെനയില്‍ തള്ളിയ പൊലിസിന്റെ തൊണ്ടി വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് കണ്ടന്‍ചിറയില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീപിടിച്ചത്. ഉണങ്ങിയ പുല്ലില്‍ പടര്‍ന്ന തീ വാഹനങ്ങളുടെ ലെതര്‍ സീറ്റുകള്‍, ടയറുകള്‍ എന്നിവയിലേക്ക് പടര്‍ന്ന് ആളിക്കത്തുകയായിരുന്നു എന്ന് സമീപവാസിയായ പള്ളിയാളിത്തൊടി ആഷിഖ് പറഞ്ഞു. തൊട്ടടുത്ത ട്രാന്‍സ്‌ഫോമറില്‍നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണോ തീപടര്‍ന്നതെന്ന് സംശയമുണ്ട്.
മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നും എത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. തിരൂരങ്ങാടി താലൂക്ക് ഓഫിസ് വളപ്പ്, പൊലിസ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍നിന്നും മൂന്നു വര്‍ഷംമുമ്പാണ് തൊണ്ടിവാഹനങ്ങള്‍ കോഴിച്ചെനയിലെ കണ്ടന്‍ചിറ മൈതാനത്തേക്ക് മാറ്റിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  22 minutes ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  an hour ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  an hour ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  an hour ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  2 hours ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  2 hours ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  2 hours ago
No Image

ലൈസൻസില്ലാത്ത യാത്രാ വാഹനങ്ങൾക്ക് 20,000 റിയാൽ വരെ പിഴ; ​ഗതാ​ഗത മേഖലയിൽ മാറ്റത്തിന് സഊദി അറേബ്യ

Saudi-arabia
  •  3 hours ago
No Image

കടുത്ത മുസ്‌ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു

International
  •  3 hours ago
No Image

ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

uae
  •  3 hours ago