കപട മതേതര നാട്യങ്ങള്‍ക്കെതിരെ എസ്.കെ.എസ്.എസ്.എഫ് ധര്‍മരക്ഷാവലയം നാളെ
കോഴിക്കോട്: ഫാറൂഖ് കോളജ് കേന്ദ്രീകരിച്ച് ഇടയ്ക്കിടെ ചില കപട മതേതര നാട്യക്കാര്‍ നടത്തി വരുന്ന ഒളിയജണ്ടകള്‍ക്കെതിരേ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ധര്‍മരക്ഷാവലയം തീര്‍ക്കുന്നു. നാളെ (ശനി) വൈകീട്ട് 3 മണിക്ക് ഫാറൂഖ് കോളജ് പരിസരത്ത് നടക്കുന്ന ബഹുജന പ്രതിഷേധ പരിപാടിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. വിദ്യാര്‍ഥികളുടെ അച്ചടക്കവും ധാര്‍മികതയും നില നിര്‍ത്തുന്നതിന് ആവിഷ്‌കരിക്കുന്ന നിയമനിര്‍ദേശങ്ങളെ വെല്ലുവിളിക്കാനും അപഹസിക്കാനും കാലങ്ങളായി ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികള്‍ മാന്യമായ വേഷം ധരിക്കുന്നത് സംബന്ധിച്ച് വിവിധ മതവിഭാഗങ്ങളും മറ്റും പലയിടത്തും ഉപദേശങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍, ഒരു അധ്യാപകന്റെ പ്രഭാഷണത്തെ മാത്രം വിവാദമാക്കി ഒരു സ്ഥാപനത്തെത്തന്നെ കരിവാരിത്തേക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ ചെറുക്കുന്നതിന് വേണ്ടിയാണ് എസ്.കെ.എസ്.എസ്.എഫ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. ധര്‍മരക്ഷാവലയത്തില്‍ പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."