മാണി വേണ്ടെന്ന് സി.പി.ഐ കേന്ദ്ര നേതൃത്വവും
ന്യൂഡല്‍ഹി: കേരളത്തില്‍ കെ.എം മാണിയെ മുന്നണിയിലെടുക്കുന്നതിനെ ചൊല്ലി ഇടതുമുന്നണിയില്‍ തുടങ്ങിയ കലാപത്തില്‍ സി.പി.ഐ സംസ്ഥാന ഘടകത്തിന് പിന്തുണയുമായി കേന്ദ്ര നേതൃത്വവും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കി ഇന്നലെ ദേശീയ സെക്രട്ടറി ഡി. രാജയും രംഗത്തെത്തി. മാണിയുമായി സഹകരിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന ഘടകമാണ്. കേരളത്തിലെടുത്ത തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെചൊല്ലി കഴിഞ്ഞദിവസം സി.പി.എമ്മും സി.പി.ഐയും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കെ.എം.മാണിക്കെതിരേ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇരുപാര്‍ട്ടികളുടെയും ദേശീയനേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."