HOME
DETAILS
MAL
കുടിശ്ശിക അടച്ചില്ല: മത്സ്യമാര്‍ക്കറ്റിലെ വൈദ്യുതി വിച്ഛേദിച്ചു
backup
March 25 2018 | 11:03 AM
ഏറ്റുമാനൂര്‍: നഗരസഭാ മത്സ്യ മാര്‍ക്കറ്റിലെ എട്ടു സ്റ്റാളുകളിലേക്കുള്ള വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചു. വൈദ്യുതി ചാര്‍ജ് കുടിശ്ശികയെ തുടര്‍ന്നാണ് നടപടി. മത്സ്യ മാര്‍ക്കറ്റില്‍ ലേലം ചെയ്യാതെ കിടന്ന സ്റ്റാളുകളിലെ വൈദ്യുതിചാര്‍ജ് അടക്കേണ്ടത് നഗരസഭയാണ്.
എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി നഗരസഭ വൈദ്യുതിചാര്‍ജ് അടച്ചിരുന്നില്ല. തുടര്‍ന്നാണ് അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചത്.
അയ്യായിരം രൂപയ്ക്കു മേലായിരുന്നു കുടിശ്ശിക. വൈദ്യുതി വിച്ഛേദിച്ചതോടെ മത്സ്യ മാര്‍ക്കറ്റ് പാതി ഇരുട്ടിലായ അവസ്ഥയാണുള്ളത്. നഗരസഭാ മത്സ്യ മാര്‍ക്കറ്റിന്റെ പകുതി ഭാഗം മത്സ്യ ഫെഡിന് കൈമാറാനിരിക്കെയാണ് വൈദ്യുതി വിച്ഛേദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."