ന്യൂനപക്ഷ കോര്‍പറേഷന്റെ അനാസ്ഥ; അനുവദിച്ച 15 കോടി ലഭിച്ചില്ല
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 15 കോടി രൂപ സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്റെ അനാസ്ഥ കാരണം നേടാനായില്ല.
സമയാസമയങ്ങളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കോടിക്കണക്കിന് രൂപ ബോര്‍ഡിന് സമയത്ത് ചെലവഴിക്കാന്‍ കഴിയാതെപോയത്. 2014-15ലെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ന്യൂനപക്ഷ കോര്‍പറേഷന്‍ ഇപ്പോള്‍ സമര്‍പ്പിച്ചത്.
ഇനിയും രണ്ടു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ഫണ്ട് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 2015-16ലെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ധനകാര്യ വകുപ്പ് രേഖാമൂലവും അല്ലാതെയും നിരവധി തവണ കോര്‍പറേഷനോട് നിര്‍ദേശിച്ചെങ്കിലും അത് നടപ്പിലാക്കാന്‍ അവര്‍ തയാറായില്ല.
കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലും അപാകത ആരോപിക്കപ്പെടുന്നുണ്ട്. കാലാകാലങ്ങളില്‍ ന്യൂനപക്ഷ കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന തുകയില്‍ വന്‍ കുറവുണ്ടാകുന്നുണ്ട്.
2015-16ല്‍ 11.60 കോടി രൂപ വിതരണം ചെയ്‌തെങ്കില്‍ 2016-17ല്‍ അത് എട്ട് കോടിയായും 2017-18ല്‍ അത് ഏഴ് കോടിയായും കുറഞ്ഞു. ഇത്തരത്തില്‍ ന്യൂനപക്ഷ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലുള്ള അപാകതകളും മാനേജിങ് ഡയറക്ടറുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."