HOME
DETAILS

കര്‍ണാടക: കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ

  
backup
March 26, 2018 | 10:38 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a7%e0%b4%bf


ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന ബി.ജെ.പി സര്‍വേ ഫലത്തിനുപിന്നാലെ സി-ഫോര്‍ നടത്തിയ സര്‍വേയും കോണ്‍ഗ്രസിന് അനുകൂലം.
മാര്‍ച്ച് ഒന്നുമുതല്‍ 25 വരെ നടത്തിയ സര്‍വേയില്‍ 154 നിയമ സഭാ മണ്ഡലത്തിലെ 22,357 വോട്ടര്‍മാരെ സന്ദര്‍ശിച്ചാണ് സി-ഫോര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. 366 നഗരപ്രദേശങ്ങളിലേയും 977 ഗ്രാമീണ മേഖലകളിലേയും 2368 പോളിങ് ബൂത്തുകളും സര്‍വേക്കായി തെരഞ്ഞെടുത്തിരുന്നു.
2013ല്‍ സി-ഫോര്‍ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് 119-120 സീറ്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. 122 സീറ്റില്‍ വിജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറി.
ഇത്തവണ കോണ്‍ഗ്രസിന്റെ വോട്ടിങ് 9 ശതമാനം കണ്ട് ഉയരുമെന്നും സി-ഫോര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 46 ശതമാനമാകുമ്പോള്‍ ബി.ജെ.പി നിലവാരം മെച്ചപ്പെടുത്തി 31 ശതമാനത്തിലേക്ക് ഉയരും. എന്നാല്‍ ജെ.ഡി.എസിന്റെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നാണ് വിലയിരുത്തല്‍ അവരുടെ വോട്ടിങ് ശതമാനം 16 ശതമാനം മാത്രമായിരിക്കും.
തെരഞ്ഞെടുപ്പില്‍ 126 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമ്പോള്‍ ബി.ജെ.പിക്ക് 70 സീറ്റുകളും ജെ.ഡി.എസ് 27 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന് 40 സീറ്റുകളാണ് ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും അനുയോജ്യനായി ജനങ്ങള്‍ പരിഗണിക്കുന്നത് സിദ്ധരാമയ്യയെ തന്നെയാണ്.
45 ശതമാനം ജനങ്ങളും അദ്ദേഹത്തിനെ പിന്തുണക്കുമ്പോള്‍, 26 ശതമാനം പേര്‍മാത്രമാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ യദ്യൂരപ്പയെ പിന്തുണക്കുന്നത്. 13 ശതമാനം പേര്‍ ജെ.ഡി.എസ് നേതാവ് എച്ച്. ഡി കുമാരസ്വാമിയെ ആണ് പരിഗണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  8 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  8 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  8 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  8 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  8 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  8 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  8 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  8 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  8 days ago