മോഷണം തുടര്‍ക്കഥയാകുന്നു; പൊലിസ് മൗനത്തില്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ മോഷണ പരമ്പര തുടരുന്നു. ഒരിടവേളയ്ക്കുശേഷം നെയ്യാറ്റിന്‍കരയും പരിസരവും മോഷ്ടാക്കളുടെ പിടിയിലാകുന്നു.
നെയ്യാറ്റിന്‍കര, പത്താംകല്ല് തുടങ്ങിയ സ്ഥലങ്ങളില്‍ ഓരോ ദിവസങ്ങളിലും വീട് തകര്‍ത്തുള്ള കവര്‍ച്ച അരങ്ങേറുകയാണ്. കഴിഞ്ഞദിവസം പത്താംകല്ല് ശ്രീരാഗത്തില്‍ അജിയുടെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് മോഷ്ടാവ് സ്വര്‍ണവും പണവും അപഹരിച്ചത്. ഒന്നരലക്ഷം രൂപയോളം നഷ്ടമുണ്ടായതായി അജി പറയുന്നു.
കഴിഞ്ഞദിവസം രാത്രി വീണ്ടും ഊരുട്ടുകാല ഭദ്രകാളി ക്ഷേത്രത്തിനുസമീപം ശിവപ്രസാദത്തില്‍ റിട്ട. എസ്.ഐ ശശിധരന്‍നായരുടെ വീട്ടിലെ മുന്‍വശത്തെ വാതില്‍ തല്ലിപ്പൊളിച്ച് കടന്ന് നടത്തിയ കവര്‍ച്ചയില്‍ 90,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. ആളില്ലാത്ത സമയം നോക്കി മോഷണം നടത്തുന്ന സംഘമാണിതിനു പിന്നിലെന്ന് പൊലിസ് പറയുന്നു. അവധിക്കാലത്ത് എത്തുന്ന ഒരു വിഭാഗമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രാത്രി മോഷണം നടത്തിയശേഷം വെളുപ്പിനുള്ള ട്രെയിനില്‍ പോകുന്ന വിഭാഗത്തെ നിരീക്ഷിച്ചാല്‍ മോഷ്ടാക്കളെ നിയന്ത്രിക്കാമെന്ന് റസിഡന്റ്‌സ് അസോസിയേഷനുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."