വൈദ്യുതിയില്ലാതെ രണ്ടര മണിക്കൂര്‍ പരീക്ഷ: വിദ്യാര്‍ഥിനികള്‍ തളര്‍ന്നുവീണു
കൊടുങ്ങല്ലൂര്‍: വൈദ്യുതിയില്ലാതെ രണ്ടര മണിക്കൂര്‍ പരീക്ഷയില്‍ വിദ്യാര്‍ഥിനികള്‍ തളര്‍ന്നുവീണു. കൊടുങ്ങല്ലൂര്‍ ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലാണു എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷക്കിടെ കെ.എസ്.ഇ.ബി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയത്. രാവിലെ എട്ടോടെ നിലച്ച വൈദ്യുതി വിതരണം വൈകീട്ടു അഞ്ചോടെയാണു പുനഃസ്ഥാപിച്ചത്. ഉച്ചക്കു ആരംഭിച്ച രണ്ടര മണിക്കൂര്‍ നീണ്ട എസ്.എസ്.എല്‍.സി പരീക്ഷക്കിടെ ചൂടു സഹിക്കവയ്യാതെ ചില പെണ്‍കുട്ടികള്‍ തളര്‍ന്നുവീണു. പ്രഥമ ശുശ്രൂഷ നല്കിയ ശേഷമാണു കുട്ടികള്‍ പരീക്ഷ തുടര്‍ന്നെഴുതിയത്. വിദ്യാലയ അധികൃതര്‍ പലവട്ടം കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. പരീക്ഷാസമയത്തു വൈദ്യുതി വിതരണം തടസ്സപ്പെടുത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാണു കൊടുങ്ങല്ലൂരില്‍ വൈദ്യുതി വിതരണം തടഞ്ഞതെന്നു സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്‍മാര്‍ പി.എച്ച് അബ്ദുള്‍ റഷീദ് കുറ്റപ്പെടുത്തി. ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ മുഴുവന്‍ സമയം വൈദ്യുതി തടസ്സപ്പെട്ടപ്പോള്‍ തൊട്ടടുത്തുള്ള പല വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."