HOME
DETAILS

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

  
Farzana
September 16 2024 | 09:09 AM

Mamata Banerjee Invites Protesting Doctors for Fifth Round of Talks After PG Doctors Murder in Kolkata

കൊല്‍ക്കത്ത: ആര്‍.ജി കര്‍ ആശുപത്രിയില്‍ പി.ജി. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ വീണ്ടും ചര്‍ച്ചക്ക് വിളിച്ച് മമത ബാനര്‍ജി. ഇത് അഞ്ചാം തവണയാണ് ഡോക്ടര്‍മാരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സമരം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ചക്ക് വിളിക്കുന്നത്. ഇത്തവണ അവസാന ക്ഷണമാണ് മമത ബാനര്‍ജി നടത്തുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്‍ക്കത്തയിലെ കാളിഘട്ടിലെ തന്റെ വസതിയിലേക്കാണ് മമത ബാനര്‍ജി ജൂനിയര്‍ ഡോക്ടര്‍മാരെ ക്ഷണിച്ചത്. വൈകീട്ട് അഞ്ചുമണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ബംഗാള്‍ ചീഫ് സെക്രട്ടറിയാണ് മുഖ്യമന്ത്രിക്കു വേണ്ടി ഡോക്ടര്‍മാര്‍ക്ക് കത്തയച്ചത്.

മമത ബാനര്‍ജിയുടെ ക്ഷണം സ്വീകരിക്കണമോയെന്ന് ഡോക്ടര്‍മാര്‍ ഇന്നു ചേരുന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം തീരുമാനിക്കും.

കഴിഞ്ഞ യോഗത്തില്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ട അതേ സംഘത്തോടാണ് വൈകിട്ട് 4.45ന് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്താന്‍ ആവശ്യപ്പെട്ടത്. വിഷയം രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ ഉള്ളതിനാല്‍ ചര്‍ച്ചയുടെ തത്സമയ സംപ്രേക്ഷണമോ വിഡിയോ ചിത്രീകരണമോ ഉണ്ടാകില്ലെന്നും പകരം മിനിറ്റ്‌സ് രേഖപ്പെടുത്തുമെന്നും കത്തില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  17 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  24 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  28 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  37 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  an hour ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  an hour ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago