HOME
DETAILS

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

  
Web Desk
September 16, 2024 | 9:40 AM

Mother and child died after the scooter overturned

 
മലപ്പുറം: മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് വയസുകാരനും ചെറിയമ്മയും മരിച്ചു. ശ്രീലക്ഷ്മി(36), ധ്യാന്‍ദേവ് (3) എന്നിവരാണു മരിച്ചത്. ശ്രീലക്ഷ്മിയുടെ രണ്ടുമക്കളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 10.30ഓടേ മമ്പാട് കാരച്ചാല്‍ എന്ന സ്ഥലത്താണ് അപകടം നടന്നത് . ഇറക്കമിറങ്ങുന്നതിനിടയിലാണ് അപകടം. സ്‌കൂട്ടറില്‍ ശ്രീലക്ഷ്മിയും ഭര്‍ത്താവും മൂന്ന് കുട്ടികളുമാണ് ഉണ്ടായിരുന്നത്. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കുടിവെള്ളത്തിനായി ഇട്ട പൈപ്പില്‍ തട്ടി റബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. റബര്‍ മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്.

അപകടം നടന്ന സ്ഥലത്ത് ആള്‍ താമസം കുറവുള്ള പ്രദേശമായതിനാല്‍ തന്നെ അപകടം നടന്ന് പതിനഞ്ച് മിനിറ്റു നേരം ഇവര്‍ റോഡില്‍ തന്നെ കിടന്നതായാണ് വിവരം. കുറച്ചുനേരം കഴിഞ്ഞ് റോഡിലൂടെ പോയവരാണ് ഇവര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ധ്യാന്‍ദേവ് മരിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ശ്രീലക്ഷ്മി മരിച്ചത്. പരിക്കേറ്റ ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഷിനോജിനെയും രണ്ടുമക്കളെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago