കാലിഫോര്‍ണിയ കോളജില്‍ വെടിവയ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു
ലോസ് ആഞ്ചല്‍സ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സില്‍ യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ കാംപസില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പില്‍ കോളജ് പ്രൊഫസര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
കോളജിലെ എന്‍ജിനിയറിങ് ബ്ലോക്കിലെത്തിയ മുന്‍ വിദ്യാര്‍ഥി പ്രൊഫസറെ വെടിവച്ചു കൊന്ന ശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
നാല്‍പ്പത്തി മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂനിവേഴ്‌സിറ്റിയാണിത്. കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പ്രൊഫസര്‍ വില്യം എസ്. ക്ലെഗ് ആണ് കൊല്ലപ്പെട്ടത്. മൈനക് സര്‍ക്കാര്‍ എന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് വെടിവയ്പ് നടത്തിയതെന്നു തെളിഞ്ഞിട്ടുണ്ട്.
ഈ കാംപസില്‍ നേരത്തേ പഠിച്ചിരുന്ന ഇയാള്‍ ഇന്ത്യക്കാരനാണ്.ഖരക്പൂര്‍ ഐ.ഐ.ടിയിലെ പൂര്‍വവിദ്യാര്‍ഥിയാണിയാള്‍. ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പറായിരുന്ന ഇയാള്‍, ബിരുദാനന്തര ബിരുദത്തിനായാണ് കാലിഫോര്‍ണിയയിലെത്തിയത്. ഇവിടെ കാംപസില്‍ കംപ്യൂട്ടേഷനല്‍ ബയോമെക്കാനിക്‌സില്‍ റിസര്‍ച്ച് നടത്തിയിരുന്നു.
തന്റെ കംപ്യൂട്ടര്‍ കോഡ് കണ്ടെത്തി മറ്റുള്ളവര്‍ക്കു കൈമാറിയ വിദ്വേഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മാര്‍ക്ക് കുറച്ചതിലുള്ള വൈരാഗ്യമാണ് കാരണമെന്നും പ്രചരിക്കുന്നുണ്ട്.
അതേസമയം, പരിശോധനയില്‍ കൊലപ്പെടുത്താനുള്ളവരുടെ ലിസ്റ്റ് കണ്ടെത്തിയതായി പൊലിസ് അറിയിച്ചു. ഇതില്‍ കൊല്ലപ്പെട്ട പ്രൊഫസറുടെ പേരുണ്ട്.
ലിസ്റ്റില്‍ പേരുള്ള ഒരു സ്ത്രീയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായും പൊലിസ് പറയുന്നു. മിനെസോട്ടയിലെ പ്രതിയുടെ താമസസ്ഥലത്താണ് പൊലിസ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."