ഭക്തിയുടെ നിറവില്‍ പെസഹ ആഘോഷിച്ചു
തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ അന്ത്യഅത്താഴ സ്മരണയുമായി ക്രൈസ്തവര്‍ പെസഹ വ്യാഴം ആഘോഷിച്ചു.
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ നടന്ന പെസഹാ വ്യാഴ ശുശ്രൂഷകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. തിരുകര്‍മങ്ങള്‍ക്ക് വിവിധ സഭാ മേലധ്യക്ഷന്മാര് മുഖ്യ കാര്‍മികത്വം വഹിച്ചു. പെസഹ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ കാല് കഴുകല്‍ ശൂശ്രൂഷ, അപ്പം മുറിക്കല്‍ എന്നിവ നടന്നു.
പട്ടം സെന്റ്മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്ബസലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാബയും പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് സൂസേപാക്യവും കാല് കഴുകല്‍ ശുശ്രുഷയ്ക്കു നേതൃത്വം നല്കി. പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കും.
യേശുക്രിസ്തുവിന്റെ പ്രാര്‍ഥനാ അനുഭവം ഓരോരുത്തരുടെയും ജീവിതത്തില്‍ ഉണ്ടാകണമെന്നും മുന്നോട്ടുള്ള യാത്രകള്‍ പരിവര്ത്തനത്തിന്റേതാകണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹാ വ്യാഴത്തിന്റെ സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."