കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാത അപകടാവസ്ഥയില്‍
ഇടുക്കി: കട്ടപ്പന - കുട്ടിക്കാനം റോഡ് അപകടാവസ്ഥയിലായി. ചപ്പാത്തുമുതല്‍ ഏലപ്പാറ വരെയുള്ള റോഡിന്റെ ഒരുവശം ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞിരിക്കുകയാണ്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാതയാണിത്.
നിര്‍മാണകാലത്ത് കാട്ടുകല്ലും മണ്ണും ഉപയോഗിച്ചാണ് റോഡിനു സംരക്ഷണഭിത്തി നിര്‍മിച്ചത്. കാലാവസ്ഥയും കാലപ്പഴക്കവുംകൊണ്ട് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്ന അവസ്ഥയിലാണ്.
കഴിഞ്ഞ മഴക്കാലത്ത് റോഡിന്റെ സംരക്ഷണഭിത്തി പലയിടത്തും ഒലിച്ചുപോയി.
കഴിഞ്ഞ വേനല്‍മഴയില്‍ ചിന്നാറിനുസമീപം റോഡിന്റെ സംരക്ഷണഭിത്തി നാലുമീറ്ററോളം തകര്‍ന്നു. ഇവിടെ വലിയ അപകടഭീഷണിയാണ് ഉണ്ടായിരിക്കുന്നത്. വീതികുറഞ്ഞ റോഡിലെ ചിന്നാര്‍ കയറ്റത്തിലാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞിരിക്കുന്നത്. നൂറുകണക്കിന് ചെറുതും വലതുമായ വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന റോഡിനാണ് ഈ ദുരവസ്ഥ.റോഡിന്റെ അപകടാവസ്ഥക്ക് മുന്‍കരുതലായി ഒരു റിബണ്‍ കെട്ടുക മാത്രമാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തിരിക്കുന്നത്. റോഡ് ഇടിഞ്ഞു കിടക്കുന്നത് പെട്ടന്ന് ഇതുവഴിവരുന്ന വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാറില്ല. വാഹനങ്ങള്‍ സൈഡുകൊടുക്കുമ്പോള്‍ അപകടമുണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. റോഡിന്റെ അപകടാവസ്ഥ നാട്ടുകാര്‍ പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതാണ്. എന്നാല്‍ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ശബരിമല -പഴനി ദേശീപാതയും മലയോര ഹൈവേയും കട്ടപ്പന - കുട്ടിക്കാനം വഴിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാണ് പൊതുമരാമത്ത് വകുപ്പ് ഈ റോഡിനെ അവഗണിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. റോഡിന്റെ ഈനില തുടര്‍ന്നാല്‍ ദേശീയപാതയും മലയോര ഹൈവേയും ഇവിടെയെത്തുമ്പോള്‍ നിലവിലെ റോഡുതന്നെ ഇല്ലാത്ത അവസ്ഥയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."