തലശ്ശേരി സി.എച്ച് സെന്റര്‍ സാന്ത്വന കേന്ദ്രം തുറന്നു
തലശ്ശേരി: അടിത്തട്ടിലുള്ളവര്‍ക്ക് ലഭിക്കുന്ന ആശ്വാസമാണ് സി.എച്ച് സെന്ററുകളെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. തലശ്ശേരി ജനറലാശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തലശ്ശേരി സി.എച്ച് സെന്ററിന്റെ സ്വാന്തന കേന്ദ്രം നിട്ടൂര്‍ നഴ്സിങ് കോളജിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ സമൂഹത്തില്‍ എറ്റവും പ്രതിസന്ധി വരാന്‍ പോകുന്നത് രോഗത്തിലൂടെയാണെന്നും പണം ഇല്ലാത്തതിന്റെ പേരിലും ഭക്ഷണം ഇല്ലാത്തതിന്റെ പേരിലും ജനങ്ങള്‍ രോഗികളായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലശ്ശേരി സി.എച്ച് സെന്റര്‍ ചെയര്മാന് പി.എ റഹ്മാന് അധ്യക്ഷനായി. മെഡിക്കല്‍ സെന്റര്‍ പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റഹ്ദാദ് മൂഴിക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.
അബ്ദുള്‍ കരീംചേലേരി, വി.പി വമ്പന്‍, മമ്പറം ദിവാകരന്, അബ്ദുറഹിമാന് കല്ലായി, ഡോ. വി.കെ രാജീവന്, ഡോ. ബഷീര്‍, എന്‍.എ കരീം, എ.കെ അബൂട്ടി ഹാജി, എ.പി മഹമൂദ്, സി.കെ.പി മമ്മു, പി.പി.എ ഹമീദ്, അഡ്വ. കെ.എ ലത്തീഫ്, കെ.പി അബ്ദുള്‍ ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."