സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു: ശ്രീകണ്ഠന്‍
പാലക്കാട്: ഇടതുപക്ഷ സര്‍ക്കാറിന്റെ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നതിനെ ഉപകരിക്കൂ എന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍. കേരള മദ്യനിരോധനസമിതിയുടെ മാസികയായ 'സത്യാഗ്രഹി' ജില്ലയില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി കോട്ടമൈതാനം രക്തസാക്ഷിമണ്ഡപത്തില്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.എ. രമണീഭായ്ക്ക് മാസിക നല്‍കി പ്രകാശനം നിര്‍യഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവശ്യസാധനങ്ങളുടേതടക്കം വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കന്നത് കണ്ടില്ലെന്ന നടിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിനും ഭൂഷണമല്ല.
എല്ലാം ശരിയാക്കിത്തരാമെന്ന് വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ മദ്യമാഫിയകള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യമൊഴുക്കുകയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എ.കെ. സുല്‍ത്താന്‍ അധ്യക്ഷനായി. വിളയോടി വേണുഗോപാല്‍, പി.എ. വാസുദേവനുണ്ണി മാസ്റ്റര്‍, എസ്. രാധാകൃഷ്ണന്‍, കെ. സ്വാമിനാഥന്‍, മലമ്പുഴ ഗോപാലന്‍, എം. സി. വിജയരാഘവന്‍, എസ്. കുമാരന്‍, പി.എന്‍. രാജേന്ദ്രന്‍, കെ.എ. രഘുനാഥന്‍, എ.എം. അബ്ദുള്‍ കരീം, എസ്. ശശീന്ദ്രന്‍ നായര്‍, വള്ളിക്കോട് കൃഷ്ണകുമാര്‍, ടി.എം. സെയ്ത്, എസ്. സഹാബ്ദ്ദീന്‍, ആര്‍. സുരേന്ദ്രന്‍, കെ.എം. ഹരിദാസ്, സന്തോഷ് മലമ്പുഴ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."