യാത്രക്കാരന്‍ മരിച്ച സംഭവം: ബസ് ജീവനക്കാര്‍ക്കെതിരേ കേസ്
കൊച്ചി: ബസ് യാത്രക്കാരന്‍ കുഴഞ്ഞുവീണുമരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരേ പൊലിസ് കേസെടുത്തു. സുല്‍ത്താന്‍ ബത്തേരി നെന്മേനിയില്‍ ലക്ഷ്മണന്‍ (40) ആണ് സ്വകാര്യ ബസ് ജീവനക്കാരുടെ പിടിവാശിമൂലം ശനിയാഴ്ച മരിച്ചത്. ഇയാള്‍ രാവിലെ പത്തുമണിയോടെയാണ് തേവരയില്‍ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന ബസില്‍ പള്ളിമുക്കില്‍ നിന്ന് യാത്ര ആരംഭിച്ചത്.
എന്നാല്‍ ഷേണായീസ് ജങ്ഷനിലെത്തിയപ്പോള്‍ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അപസ്മാരം ഉണ്ടാകുകയുമായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്താനും ആശുപത്രിയില്‍ എത്തിക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ലെന്ന് കൂടെ യാത്ര ചെയ്ത അനില്‍കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇടക്ക് നിര്‍ത്തിയാല്‍ ട്രിപ്പ് മുടങ്ങുമെന്നും യാത്ര അവസാനിക്കുമ്പോള്‍ ആലുവയിലെ ആശുപത്രിയിലെത്തിക്കാമെന്നുമായിരുന്നു കണ്ടക്ടര്‍ പറഞ്ഞത്. യാത്രക്കാര്‍ ഒറ്റക്കെട്ടായി ജീവനക്കാരോട് ബസ് നിര്‍ത്താന്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇടപ്പള്ളിയില്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ട്രാഫിക് വാര്‍ഡന്റെ സഹായത്തോടെ എം.എ.ജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലക്ഷ്മണന്‍ മരിച്ചു. ഹോട്ടല്‍ മാനേജര്‍ ശ്രീജിത്തിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."