HOME
DETAILS

സൂഫിയും സമയവും പല മനുഷ്യരും

  
backup
April 02 2018 | 16:04 PM

%e0%b4%b8%e0%b5%82%e0%b4%ab%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b2-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af

 

പണ്ഡിതനായ ഒരു സൂഫിവര്യന്റെയടുത്ത് ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ വന്നെത്തി. അയാള്‍ സൂഫിയോട് പറഞ്ഞു.
ഗുരോ, എനിക്ക് അങ്ങയോട് ഒരു സംശയം ചോദിക്കാനുണ്ട്. വെറും ഒരൊറ്റ ചോദ്യം മാത്രം.
ശരി, ചോദിച്ചുകൊള്ളൂ...
പലപ്പോഴായി പലയിടങ്ങളില്‍ സംശയങ്ങളുമായി ഞാന്‍ പല പല സൂഫികള്‍ക്ക് മുന്നില്‍ ചെല്ലുകയുണ്ടണ്ടായി. എന്നാല്‍ ഒരേ ചോദ്യത്തിന് എനിക്ക് വ്യത്യസ്ത ഉത്തരങ്ങളാണ് ലഭിക്കുന്നത്. ഗുരോ, അതെന്താണങ്ങിനെ?
ഗുരു പറഞ്ഞു;
വരൂ, നമുക്ക് നടക്കാം. പട്ടണത്തിലേക്ക് പോവാം.
ഈ നിഗൂഢമായ സമസ്യക്ക് എന്തെങ്കിലും ഉത്തരം കിട്ടുമോയെന്ന് നോക്കാം. ഇരുവരും നടപ്പായി.
കുറച്ച് ദൂരം നടന്നപ്പോള്‍ അവര്‍ ഒരു പച്ചക്കറിക്കച്ചവടക്കാരനെ കണ്ടണ്ടു.
സൂഫി അയാളോട് ചോദിച്ചു. ഇപ്പോള്‍ ഏത് പ്രാര്‍ഥനയുടെ സമയമാണ്?
ഇത് പ്രഭാതപ്രാര്‍ഥനയ്ക്കുള്ള സമയമാണ്.
അയാള്‍ മറുപടി നല്‍കി.
ഇരുവരും വീണ്ടണ്ടും കുറെനേരം നടന്നു. പലയിടങ്ങളിലും കറങ്ങിത്തിരിഞ്ഞു. അതിനിടയിലാണ് ഒരു തയ്യല്‍ക്കാരന്റെ കട കണ്ടണ്ടത്.
സൂഫി അയാള്‍ക്കരികിലെത്തി ചോദിച്ചു.
ഏത് പ്രാര്‍ഥനയുടെ സമയമാണിപ്പോള്‍?
മധ്യാഹ്നപ്രാര്‍ഥനയുടെ സമയമാണല്ലോ ഇത്? അയാള്‍ വ്യക്തമാക്കി.
ഇരുവരും വീണ്ടണ്ടും നടന്ന് തുടങ്ങി. ഏറെക്കഴിഞ്ഞാണ് അവര്‍ ഭക്ഷണശാലയില്‍ ചെന്നത്.
ആഹാരം കഴിച്ചുകൊണ്ടണ്ടിരിക്കെ സൂഫി കടക്കാരനോട് അന്വേഷിച്ചു.
ഏത് പ്രാര്‍ഥനയുടെ സമയമാണിത്?
സായാഹ്നപ്രാര്‍ഥനയുടെ നേരമായിരിക്കുന്നു. അയാള്‍ അറിയിച്ചു.
സൂഫി യുവാവിനോട് ചോദിച്ചു.
എന്തു തോന്നുന്നു? ഒരൊറ്റ ചോദ്യം മാത്രം. അല്ലേ? പക്ഷെ ലഭിച്ചതോ? പല പല ഉത്തരങ്ങള്‍.
ശരിയാണ്. ഓരോ ചോദ്യങ്ങള്‍ക്കും ഓരോ ഉത്തരങ്ങള്‍ക്കും അതിന്റേതായ അനുയോജ്യ സന്ദര്‍ഭങ്ങളുണ്ടണ്ട്. ഒരേ ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങള്‍, വ്യത്യസ്ത ഘട്ടങ്ങളില്‍ ലഭിക്കുക തന്നെ ചെയ്യും. ചോദ്യങ്ങളുയരുന്ന സമയം, സന്ദര്‍ഭം, കാലം ... എല്ലാം പ്രസക്തമാണ്.
വ്യത്യസ്ത സ്ഥലങ്ങളില്‍, അതത് സാഹചര്യങ്ങള്‍ക്കനുസരിച്ചാവും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുക.
കൃഷിയിറക്കാന്‍ വേണ്ടണ്ട വിത്തുകള്‍, വളങ്ങള്‍, കേള്‍ക്കേണ്ടണ്ട പാട്ടുകള്‍, വിശ്രമരീതി, പഠിപ്പിക്കേണ്ടണ്ട ശൈലി, നിക്ഷേപങ്ങള്‍, നിറങ്ങള്‍, ഗാനങ്ങള്‍ തൊഴിലുകള്‍, കച്ചവടം, വ്യായാമം, മരുന്നുകള്‍, ഷെയറുകള്‍, വീട് ......... എന്നിങ്ങനെ നാം തെരഞ്ഞെടുക്കേണ്ടണ്ട എന്ത് കാര്യങ്ങളും അതത് കാലഘട്ടം ആവശ്യപ്പെടുന്ന വിധമേതെന്ന് തിരിച്ചറിഞ്ഞാണ് നാം തെരഞ്ഞെടുക്കേണ്ടണ്ടത്. അതത് കാലഘട്ടം മാത്രമല്ല അതത് വ്യക്തികളെയും നോക്കി വേണം ഓരോന്നും ഗുണകരമാവുമോ ദോഷകരമാവുമോ എന്ന് നോക്കാന്‍.
ചൈനയിലെ ഷാന്‍ഷി പ്രവിശ്യയിലെ ഒരു യുവതിയെക്കുറിച്ച് 2017 ഒക്‌ടോബര്‍ രണ്ടണ്ടാം വാരത്തില്‍വന്ന വാര്‍ത്ത നോക്കുക.
ധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടണ്ടിരുന്ന 21 കാരിക്ക് വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാരണം? തുടര്‍ച്ചയായി ഒരു രാവും പകലും അവള്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു! ഹോണര്‍ ഓഫ് ദ കിങ്‌സ് എന്ന ഗെയിമിന് അടിമയായിരുന്നു അവള്‍. ജോലി കഴിഞ്ഞും അവധി ദിനങ്ങളിലും തുടര്‍ച്ചയായി ഗെയിമില്‍ മുഴുകുകയായിരുന്നു പതിവ്. ഭക്ഷണത്തെക്കുറിച്ച് പോലും ചിന്തയില്ലാത്ത അത്രയും ഏകാഗ്രത! ക്രമേണ കാഴ്ച കുറഞ്ഞു വന്നു. തുടര്‍ച്ചയായ 24 മണിക്കൂര്‍ കളി തുടര്‍ന്ന ദിവസം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തു!! ഇടത് കണ്ണിനെയും ബാധിച്ചേക്കാമെന്നും പറയുന്നു.
ഇങ്ങിനെ ഗെയിം കളിക്കരുതേ എന്ന് ഉപദേശിച്ച രക്ഷിതാക്കളുടെ വാക്കുകള്‍ തള്ളിക്കളഞ്ഞതില്‍ ഇപ്പോള്‍ സങ്കടമുണ്ടെന്നായിരുന്നു യുവതിയുടെ പ്രതികരണമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി സ്മാര്‍ട് ഫോണില്‍ നോക്കിയതിനാല്‍ കണ്ണിനുണ്ടണ്ടായ സമ്മര്‍ദ്ദമാണ് കാഴ്ച നഷ്ടമാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. റെറ്റിനയിലേക്ക് രക്തം കൊണ്ടണ്ടുപോവുന്ന ധമനികളിലുണ്ടണ്ടാകുന്ന തകരാറാണത്രേ കാരണം.
ഗെയിമിനെക്കുറിച്ച്, അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുന്ന ഇത്തരം ആളുകള്‍ക്ക് നല്‍കാവുന്ന മറുപടിയെന്താവും?
അത് നല്ലതല്ല. ഒട്ടും നല്ലതല്ല. ഉടനടി ഉപേക്ഷിക്കുക എന്ന് തന്നെ.
എന്നാല്‍ ഗെയിം ഡവലപ് ചെയ്തതിന്റെ പേരില്‍ ദശലക്ഷങ്ങള്‍ നേടിയ കൗമാരക്കാരന്റെ കഥ ഇതിന് നേരെ വിപരീതവും.
അമേരിക്കയിലെ സ്പാനിഷ് ഫോര്‍ക് എന്ന പട്ടണത്തിലെ ഒരു പതിനാലുകാരന് കംപ്യൂട്ടറില്‍ ഹരം കയറിയപ്പോള്‍ രൂപപ്പെട്ടത് ബബ്ള്‍ ബാള്‍ എന്ന പസ്ള്‍ ഗെയിമായിരുന്നു. കേവലം രണ്ടണ്ടാഴ്ചക്കാലം കൊണ്ട് 20 ലക്ഷം പേരാണ് ഇത് ഡൗണ്‍ലോഡ് ചെയ്തത്.
ആ പയ്യന്‍ കളിക്കുമ്പോള്‍, അത് പോലുള്ളവര്‍ കളിക്കുമ്പോള്‍ കളി നല്ല കളിയാവുന്നു. കേവലം കളിയല്ലാതാവുന്നു. അഥവാ കളി കാര്യമാവുന്നു; വലിയ കാര്യം!!
ആള്‍ക്കും സമയത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് ഉത്തരങ്ങള്‍ മാറിക്കൊണ്ടേണ്ടയിരിക്കുമെന്ന് സൂഫി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago