വിഴിഞ്ഞം: സമയം നീട്ടിനല്‍കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. കൂടുതല്‍ സമയം വേണമെന്ന് ആവാശ്യപ്പെട്ട് അദാനി പോര്‍ട്സ് സി.ഇ.ഒ കരണ്‍ അദാനി നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള സമയം ഇപ്പോള്‍ നീട്ടിനല്കാനാവില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് വിദഗ്ധപഠനത്തിനു ശേഷമേ ആവശ്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ഉപകരണങ്ങളെത്തിക്കണമെന്നും കരണ്‍ അദാനിയോട് ആവശ്യപ്പെട്ടു. ഈമാസം 15ന് പുതിയ ഡ്രഡ്ജര്‍ എത്തിച്ച് ഡ്രഡ്ജിങ് പുനരാരംഭിക്കുമെന്ന് കരണ്‍ അദാനി മുഖ്യമന്ത്രിയെ അറിയിച്ചു. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്കാന് കൂടിക്കാഴ്ചയില്‍ തീരുമാനമായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ രണ്ടു ലക്ഷം രൂപ ഉള്‍പ്പെടെ 22 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ സഹായമായി അനുവദിച്ചിട്ടുണ്ട്. ഈ തുകയ്ക്ക് പുറമെയാണ് തുറമുഖ കമ്പനിയുടെ സഹായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."