വ്യാപാരികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
മലപ്പുറം: ദേശീയപാത വികസനത്തില്‍ ഇരകളാകുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
വാടകക്കാരനും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കുക, പൂര്‍ണമായും കടകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ദേശീയപാതയുടെ ഭാഗത്തുതന്നെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുക, സ്ഥലം ഏറ്റെടുത്തതിനു ശേഷം അവശേഷിക്കുന്ന സ്ഥലത്തു യാതൊരു മാനദണ്ഡവും കൂടാതെ കടകള്‍ പണിയാന്‍ അനുമതി നല്‍കുക, ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും കച്ചവടക്കാര്‍ എടുത്തിട്ടുള്ള വായ്പകള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികള്‍ ഉയര്‍ത്തിയത്. സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞാവു ഹാജി അധ്യക്ഷനായി. എം. കുഞ്ഞിമുഹമ്മദ്, ബാബു കോട്ടയില്‍, അബ്ദുല്‍ ഹമീദ് ചെര്‍പ്പുളശ്ശേരി, സൗമിനി മോഹന്‍ദാസ്, നൗഷാദ് കളപ്പാടന്‍, ചമയം ബാപ്പു, പി.എ ബാവ, ടി.എ മജീദ്, പി.പി ബഷീര്‍, പി.ടി.എസ് മൂസു, ടി.എം പത്മകുമാര്‍, അബ്ദുര്‍റഹ്മാന്‍ ഹാജി, മൊയ്തീന്‍കുട്ടി ഹാജി, ബാബു, ഷാഫി കാടാമ്പുഴ, ജമീല, ഇസ്സുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."