മുസ്ലിം ലീഗ് നിയന്ത്രണത്തില്‍ കലാ-സാംസ്കാരിക വേദി
കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ കലാ-സാംസ്കാരിക വേദി രൂപീകരിച്ചു. കലാ-സംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും മറ്റും പാര്‍ട്ടിക്കു മുതല്‍ കൂട്ടാവുന്ന രീതിയില്‍ സജീവമാകുന്നതിനും കലാ സംസ്കാരിക രംഗത്ത് സാന്നിധ്യം ഉറപ്പിക്കുന്നതിനുമായാണ് വേദി രൂപീകരിച്ചിരിക്കുന്നത്. റഹ്മാന് തായലങ്ങാടി ചെയര്‍മാനായും സി. മുഹമ്മദ് കുഞ്ഞി കണ്‍വീനറായുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തതായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു.
മുസ്ലിം ലീഗിനു പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിനും മറ്റു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഓരോ മേഖലകളില്‍ യോജിപ്പിച്ചു കൊണ്ടുപോകുന്നതിനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വേദി രൂപീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."