HOME
DETAILS

അപേക്ഷ ക്ഷണിച്ചു

  
backup
June 04 2016 | 00:06 AM

%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-29

ചടയമംഗലം: സംസ്ഥാന സര്‍ക്കാര്‍ മണ്ണുപര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെ ചടയമംഗലം നീര്‍ത്തടപരിപാലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍യൂണിവേഴ്‌സിറ്റിയുടെ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ആന്‍ഡ് മാനേജ്‌മെന്റിലുളള ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുള്ള ഒരുവര്‍ഷ ഡിപ്‌ളോമ, പ്‌ളാന്റേഷന്‍ മാനേജ്‌മെന്റിലുള്ള ഒരു വര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്‌ളോമ എന്നീവിദൂര പഠന കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്.
പത്താം ക്ലാസ് അല്ലെങ്കില്‍ ബി.പി.പി കോഴ്‌സ് പാസായവര്‍ക്ക് വാട്ടര്‍ഹാര്‍വെസ്റ്റിംഗ് ആന്‍ഡ് മാനേജ്‌മെന്റിലുളള കോഴ്‌സിന് അപേക്ഷിക്കം. കോഴ്‌സ് ഫീസ് 2000 രൂപ. ഡിപ്ലോമ കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത പ്ലസ്ടു അഥവാ തത്തുല്യം അല്ലെങ്കില്‍ ബി.പി.പി കോഴ്‌സ് പാസായിരിക്കണം.
കോഴ്‌സ് ഫീസ് 10,000 രൂപ. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിനുള്ള അടിസ്ഥാന യോഗ്യത. 5500 രൂപയാണ് കോഴ്‌സ് ഫീസ്. ദാരിദ്രരേഖയില്‍ താഴെയുള്ളവര്‍ക്കും, ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്കും യഥാക്രമം ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കോഴ്‌സ് ഫീയുടെ 50 ശതമാനം ഇളവ് ലഭിക്കും.
ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഫൈനില്ലാതെ 15 വരേയും 300 രൂപ ഫൈനോടുകൂടി 30 വരെയും ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കുള്ള ഫീസ് ഫൈനില്ലാതെ ഓഗസ്റ്റ് 17വരേയും 300 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് 31 വരെയും അടയ്ക്കാം. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും 200 രൂപയ്ക്ക് ഇഗ്നോയുടെ തിരുവനന്തപുരം, കൊച്ചി, വടകര എന്നീ റീജിയണല്‍ സെന്ററുകളിലൂടെയും വിവിധ സ്റ്റഡി സെന്ററുകളിലൂടെയും ചടയമംഗലം നീര്‍ത്തട പരിപാലന കേന്ദ്രത്തിലൂടെയും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷക്കൊപ്പം ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും ഇഗ്നോ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന ഡി.ഡിയും ഉള്‍പ്പെടുത്തി അവസാന തിയതിക്ക് മുമ്പായി ഇഗ്നോ റീജിയണല്‍ സെന്റര്‍, കരമന പി.ഒ, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ അയയ്ക്കണം. ംംം.ശഴിീൗ.മര.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0474-2475051, 9447446632.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  2 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  2 days ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  2 days ago
No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

uae
  •  2 days ago